ബെംഗളൂരു: വിവാഹാഭ്യർഥന നിരസിച്ചതിന് 24 കാരിയായ യുവതിയെ അയൽക്കാരൻ കൂടിയായ യുവാവ് കുത്തിപ്പരുക്കേല്‍പ്പിച്ചു. ഉഡുപ്പി ബ്രഹ്മവർ ഗോകർണ്ണയിലാണ് സംഭവം. ചെഗ്രിബെട്ടു സ്വദേശി രക്ഷിത(24) യ്ക്കാണ് കുത്തേറ്റത്.
അയൽവാസിയായ കാര്‍ത്തിക് പൂജാരി രക്ഷിതയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നതായി പോലീസ് പറഞ്ഞു. എന്നാൽ, രക്ഷിതയുടെ വീട്ടുകാർ ഇത് നിരസിച്ചു. ഇയാള്‍ ശല്ല്യം ചെയ്യല്‍ തുടര്‍ന്നപ്പോള്‍ രക്ഷിത ഫോണിൽ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇതിൽ പ്രകോപിതനായ പ്രതി രാവിലെ ജോലിക്ക് ബസ് സ്റ്റോപ്പിലേക്ക് പോകുമ്പോൾ ആക്രമിക്കുകയായിരുന്നു. യുവതിയുടെ പിറന്നാൾ ദിനത്തിലായിരുന്നു സംഭവം.
യുവതിയുടെ കഴുത്തിലും നെഞ്ചിലും കത്തികൊണ്ട് കുത്തേറ്റിരുന്നു. വാരിയെല്ലുകൾക്കും ഗുരുതരമായി പരുക്കേറ്റു. മണിപ്പാലിലെ കെഎംസി ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി. സംഭവത്തില്‍ ബ്രഹ്മാവർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
SUMMARY: A 24-year-old woman was stabbed to death by her neighbor for rejecting his marriage proposal.