ഇടുക്കി: ഇടുക്കി വണ്ണപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചായിരുന്നു അപകടം. തൊടുപുഴയില്‍ നിന്നും വന്ന കാർ ഇന്ധനം നിറയ്ക്കാൻ പെട്രോള്‍ പമ്ബിലേക്ക് കയറ്റുന്നതിനിടെയാണ് തീ പിടിച്ചത്. അപകടത്തില്‍ ആർക്കും പരുക്കില്ല. തൊടുപുഴയില്‍ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. കാർ പൂർണമായും കത്തി നശിച്ചു.
SUMMARY: moving car caught fire; passengers barely escaped