ബെംഗളൂരു: നിയന്ത്രണം വിട്ട ചരക്ക് ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. ബെംഗളൂരു മാഗഡി റോഡിലെ കാമാക്ഷിപാളയക്കടുത്ത് ശനിയാഴ്ച രാവിലെയായിരുന്നു അപകടം. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡി.യേശു(44), മകൾ മരിയ ജെന്നിഫർ(24) എന്നിവരാണ് മരിച്ചത്.
ഡി.യേശുവാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. മകളുമായി പള്ളിയിൽ പോകുമ്പോഴാണ് അപകടമുണ്ടായത്. മരിയ ജന്നിഫറിന്റെ വിവാഹം അടുത്തു നടക്കാനിരിക്കുകയായിരുന്നു. ഇതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇരുവരും പള്ളിയിലേക്ക് പോകാനിറങ്ങിയത്. അപകടത്തിന് ശേഷം ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കാമാക്ഷിപാളയ പോലീസ് ഇയാൾക്കായി തിരച്ചിൽ നടത്തിവരികയാണ്.
SUMMARY: Father and daughter die after being hit by a lorry and an autorickshaw