വത്തിക്കാൻസിറ്റി: ആഗോള കത്തോലിക്കാ സഭയുടെ 267-ാമത് തലവനായ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് 70–ാം പിറന്നാൾ. മാർപാപ്പയായി ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ ജന്മദിനാഘോഷമാണിത്. പീത്‌സ പ്രിയനായ ലിയോ മാർപാപ്പയ്ക്ക് വത്തിക്കാനിലെ ജീവനക്കാർ കഴിഞ്ഞ ദിവസം വലിയൊരു പീത്‌സ ജന്മദിനോപഹാരമായി നൽകിയിരുന്നു.
1955 സെപ്റ്റംബർ 14ന് അമേരിക്കയിലെ ഷിക്കാഗോയിലെ ഒരു ഇറ്റാലിയൻ-അമേരിക്കൻ കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. ലൊയോള യൂണിവേഴ്സിറ്റിയിൽ നിന്നു ഫിലോസഫിയിൽ ബിരുദം നേടിയ ശേഷം, റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി. 1982 ൽ 27–ാം വയസ്സിൽ വൈദികനായി അഭിഷിക്തനായി. 2001-ൽ, അദ്ദേഹത്തെ പെറുവിലെ ട്രുജിയോ രൂപതയിലെ മെത്രാനായി നിയമിച്ചു. 2019 ൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വത്തിക്കാന്റെ ബിഷപ്പുമാർക്കുള്ള സിനഡിന്റെ തലവനായി നിയമിച്ചു. 2023-ൽ, അദ്ദേഹം കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടു.
SUMMARY: Pope Leo XIV celebrates his 70th birthday today