തിരുവനന്തപുരം: തിരുവനന്തപുരം-കൊല്ലം അതിര്‍ത്തിയിലെ നിലമേല്‍ വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവര്‍ അടക്കം 24 പേര്‍ക്ക് പരുക്കേറ്റു. കിളിമാനൂര്‍ പാപ്പാല വിദ്യാ ജ്യോതി സ്‌കൂലിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 22 വിദ്യാര്‍ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റ കുട്ടികളെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. തട്ടത്തുമല – വട്ടപ്പാറ റോഡില്‍ വെച്ചാണ് അപകടം ഉണ്ടായത്. ഡ്രൈവറെയും ഒരു കുട്ടിയെയും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രണ്ട് പേര്‍ നിലമേല്‍ ബംഗ്ലാംകുന്ന് ആശുപത്രിയിലും മറ്റ് 20 പേര്‍ കടക്കല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കയറ്റത്തില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
SUMMARY: School bus overturns in accident; 24 people including driver injured