പാലക്കാട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിയായ ഇരുപത്തിയൊമ്പതുകാരനാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 17 പേർ മരിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ വർഷം ഇതുവരെ 66 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം മാത്രം 19 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍, അവരില്‍ ഏഴ് പേരും മരണപ്പെട്ടു. നിലവില്‍ കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ പതിനഞ്ചിലധികം രോഗികള്‍ ചികിത്സയിലുണ്ട്.
SUMMARY: Amoebic encephalitis strikes again in the state; Palakkad native tests positive