Wednesday, September 17, 2025
22.8 C
Bengaluru

വൻ ആയുധവേട്ട; വീട്ടില്‍ നിന്നും 20 എയര്‍ ഗണ്ണുകളും മൂന്ന് റൈഫിളുകളും കണ്ടെടുത്തു; വീട്ടുടമസ്ഥന്‍ അറസ്റ്റില്‍

മലപ്പുറം: എടവണ്ണയില്‍ ഒരു വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഇരുപത് എയര്‍ ഗണ്ണുകളും മൂന്ന് റൈഫിളുകളും പിടിച്ചെടുത്തു. ഇതിന് പുറമെ 200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്‌സും കണ്ടെത്തി. സംഭവത്തില്‍ വീട്ടുടമസ്ഥന്‍ ഉണ്ണിക്കമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു.

അനധികൃതമായി ആയുധങ്ങൾ സൂക്ഷിച്ച് വിൽപന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇത്രയധികം ആയുധങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ലൈസന്‍സ് ഉണ്ണിക്കമദിന് ഇല്ലെന്നാണ് അറിയുന്നത്. വീടിന്റെ മുകള്‍ ഭാഗത്ത് നടത്തിയ ആദ്യഘട്ട പരിശോധനയില്‍ ഒരു റൈഫിളും 40 തിരകളും ഒരു ഗണ്ണും കണ്ടെത്തിയിരുന്നു. പിന്നാലെ വീടിന്റെ താഴെ ഭാഗത്ത് ഷട്ടറിട്ട ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വന്‍ ആയുധ ശേഖരം കണ്ടെത്തിയത്.

ഇവ എവിടെ നിന്ന് എത്തിച്ചു എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താലെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുവെന്ന് പോലീസ് പറഞ്ഞു. പിടിച്ചെടുത്ത ആയുധങ്ങളിൽ ലൈസൻസ് പരിധിയിൽ വരാത്തതും മാരകശേഷിയുള്ളതുമായ തോക്കുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
SUMMARY: Massive arms raid; 20 air guns and three rifles recovered from house; House owner arrested

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

നിർമാണത്തിൽ ഒന്നിച്ച് ബേസിലും സൈലം ഫൗണ്ടറായ ഡോ. അനന്തുവും: ആദ്യ സിനിമ ഒക്ടോബറിൽ തുടങ്ങും

കൊച്ചി: ആദ്യ സിനിമ നിര്‍മാണ സംരഭത്തെകുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നടൻ ബേസിൽ...

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന സിറാജ് സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം അന്തരിച്ചു

കോഴിക്കോട് : സിറാജ് ദിനപത്രം സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം (33)...

സിസിടിവി ദൃശ്യം വഴിത്തിരിവായി; ആറ് വയസ്സുകാരി സാൻവി കൊല്ലപ്പെട്ടത് ടെറസിൽ നിന്ന് അബദ്ധത്തിൽ വീണല്ല, രണ്ടാനമ്മ പിടിയിൽ

ബെംഗളൂരു: കർണാടകയിലെ ബീദറില്‍ ആറ് വയസ്സുകാരിയെ ടെറസിൽ നിന്ന് വീണ് മരിച്ച...

ഗാസയിൽ കരയുദ്ധം കടുപ്പിച്ച് ഇസ്രയേൽ; കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 90 ആയി, ഗാസ മുനമ്പിൽ കൂട്ടപാലായനം

ഗാസ: ഇസ്രയേലിന്റെ കരയാക്രമണത്തില്‍ ഗാസ സിറ്റിയില്‍ നിന്ന് പലായനം ചെയ്തത് ആയിരക്കണക്കിനാളുകള്‍....

പതിനാറുകാരനെ പീഡിപ്പിച്ച കേസ്: ഒരാൾ കൂടി പിടിയിൽ; ഇതുവരെ അറസ്റ്റിലായത് 10 പേർ

കാസറഗോഡ്: ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ...

Topics

പൂജ അവധി; കേരളത്തിലേക്ക് 25 മുതൽ ഒക്ടോബർ 27 വരെ സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർടിസി 

ബെംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് ഈ മാസം...

ഓടിക്കൊണ്ടിരുന്ന ബിഎംടിസി ബസിന് തീപിടിച്ചു

ബെംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ബിഎംടിസി ബസിന് തീ പിടിച്ചു മജസ്റ്റിക്കിൽ നിന്നും കാടുഗോടിയിലേക്ക്...

പൂജ, ദസറ അവധി; 20 പ്രതിദിന സ്പെഷ്യല്‍ സര്‍വീസുമായി കേരള ആർടിസി

ബെംഗളൂരു: പൂജ, ദസറ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക്...

ചരക്കുലോറി ഓട്ടോയിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം

ബെംഗളൂരു: നിയന്ത്രണം വിട്ട ചരക്ക് ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അച്ഛനും മകൾക്കും...

അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ 3 ദിവസം കാവേരി ജലവിതരണം മുടങ്ങും

ബെംഗളൂരു: കാവേരി ജലവിതരണ പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ...

ജയിലിൽ കഴിയുന്ന നടൻ ദർശൻ്റെ ഫ്ലാറ്റിൽ മോഷണം; 3 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി

ബെംഗളൂരു: രേണുകസ്വാമി കേസിൽ ബെംഗളൂരു സെൻട്രൽ ജയിലിൽ കഴിയുന്ന നടൻ ദർശന്റെ...

‘സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായി, കൈകളിൽ ഫംഗസ് ബാധ, ജീവിതം അസഹനീയമായി’ -കുറച്ചുവിഷം തരൂവെന്ന് കോടതിയോട് കന്നഡ നടൻ ദര്‍ശന്‍

ബെംഗളൂരു: ജയിൽവാസം സഹിക്കാൻ കഴിയുന്നില്ലെന്നും കുറച്ചു വിഷംനൽകാൻ ഉത്തരവിടണമെന്നും കോടതിയോട് കന്നഡ...

നമ്മ മെട്രോ: യെല്ലോ ലൈനിൽ നാലാമത്തെ ട്രെയിന്‍ ഇന്നു മുതല്‍ സര്‍വീസ് ആരംഭിക്കും 

ബെംഗളൂരു : ബെംഗളൂരു നമ്മ മെട്രോയുടെ പുതിയ പാതയായ ആർവി റോഡിൽനിന്ന്...

Related News

Popular Categories

You cannot copy content of this page