ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ കനത്ത മഴയെ തുടർന്നുണ്ടായ മേഘവിസ്ഫോടനത്തില്‍ ഏഴ് പേരെ കാണാതായതായി റിപ്പോർട്ട്. ബുധനാഴ്ച രാത്രിയില്‍ ഉണ്ടായ പെട്ടെന്നുള്ള മഴയില്‍ നന്ദ നഗറില്‍ വെള്ളത്തിനൊപ്പം അവശിഷ്ടങ്ങള്‍ ഒഴുകി എത്തുകയും ആറ് കെട്ടിടങ്ങള്‍ തകർന്നു വീഴുകയും ചെയ്തു.
വളരെ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും രക്ഷാപ്രവർത്തനങ്ങള്‍ തുടരുന്നതിനിടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ട് പേരെ ജീവനോടെ പുറത്തെടുത്തു. പ്രദേശത്ത് എസ്ഡിആർഎഫ്, എൻഡിആർഎഫ്, പൊതുമരാമത്ത് വകുപ്പ് എന്നിവയില്‍ നിന്നുള്ള സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ജെസിബിയും മറ്റ് ഉപകരണങ്ങളും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്ക് സഹായകമായും വിന്യസിച്ചിട്ടുണ്ട്.
മേഘവിസ്ഫോടനത്തില്‍ വ്യാപക നാശനഷ്ടമുണ്ടായതായി ജില്ല മജിസ്ട്രേറ്റ് സന്ദീപ് തിവാരി വാർത്ത ഏജൻസിയോട് പറഞ്ഞു. കുന്താരി ലഗഫാലി വാർഡിലെ ആറ് വീടുകള്‍ മണ്ണിടിച്ചിലിലുണ്ടായ അവശിഷ്ടങ്ങള്‍ക്കടിയിലായി വീടുകളിലുണ്ടായിരുന്ന ഏഴ് പേരില്‍ രണ്ട് പേരെ രക്ഷപ്പെടുത്തിയതായും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
SUMMARY: Cloudburst in Uttarakhand; Seven people missing