തിരുവനന്തപുരം: മന്ത്രി വി ശിവൻ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. രക്തസമ്മർദ്ദത്തില്‍ വ്യതിയാനമുണ്ടാവുകയായിരുന്നു. നിയമസഭയ്ക്കുള്ളില്‍ വെച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു. 13 മിനിറ്റോളം മന്ത്രി മറുപടി പറയുകയും ചെയ്തു.
എന്നാല്‍ അരുവിക്കര എംഎല്‍എ ജി സ്റ്റീഫന്‍ ചോദ്യം ചോദിക്കുന്നതിനിടെയാണ് മന്ത്രി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചത്. ഉടന്‍ തന്നെ സ്പീക്കര്‍ ഇടപെടുകയും ചെയ്തു. തുടർന്ന് പരിശോധനയ്ക്കായി മന്ത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
SUMMARY: Minister V Sivankutty admitted to hospital after feeling unwell while answering questions during Q&A session