ബെംഗളൂരു: നമ്മ മെട്രോയുടെ പുതുതായി ആരംഭിച്ച യെലോ ലൈനിലേക്കുള്ള അഞ്ചാമത്തെ മെട്രോ ട്രെയിൻ കോച്ചുകൾ ഉടന്‍ സര്‍വീസ് ആരംഭിക്കും. കൊൽക്കത്തയിലെ നിർമാണ പ്ലാന്റിൽ നിന്നു വ്യാഴാഴ്ച ബെംഗളൂരുവിലേക്ക് കോച്ചുകള്‍ അടങ്ങിയ ട്രെയിന്‍ സെറ്റ് പുറപ്പെട്ടിട്ടുണ്ട്. പാതയിൽ 5 ട്രെയിനുകൾ ഓടിത്തുടങ്ങുന്നതോടെ യാത്ര ക്കാരുടെ കാത്തിരിപ്പുസമയം കുറയും. അടുത്തയിടെ നാലാമത്തെ ട്രെയിൻ സർവീസ് തുടങ്ങിയതോടെ ട്രെയിനുകളുടെ ഇടവേള കുറഞ്ഞിരുന്നു. നിലവിൽ 19 മിനിറ്റാണ് കാത്തിരിപ്പു സമയം.
അതേസമയം ആർവി റോഡ് മുതല്‍ ബൊമ്മസന്ദ്ര വരെയുള്ള യെലോ ലൈനില്‍ ട്രെയിൻ ഓടിത്തുടങ്ങിയതോടെ ഹൊസൂർ റോഡിലെ ഗതാഗതക്കുരുക്ക് 37.5% കുറഞ്ഞതായി ഉപമുഖ്യമന്ത്രി ഡി. കെ.ശിവകുമാർ പറഞ്ഞു.
SUMMARY: Metro Yellow Line; Fifth train to arrive soon, passenger waiting time will be reduced again