ബെംഗളൂരു: ബെംഗളൂരു മലയാളികള്‍ക്കിടയില്‍ കലാ, സംസ്കാരിക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ രാമമൂര്‍ത്തി നഗര്‍ കേന്ദ്രീകരിച്ച് ബാംഗ്ലൂർ കലാസാഹിത്യ വേദി എന്ന പേരില്‍ പുതിയ കൂട്ടായ്മ നിലവില്‍ വന്നു. വിഗ്നനാൻ നഗർ ഇന്ത്യൻ പബ്ളിക് സ്കൂളിൽ വച്ച് നടന്ന രൂപവത്കരണ യോഗത്തില്‍ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു.
ഭാരവാഹികള്‍: പ്രസിഡൻ്റ്- ഹെറാൾഡ് ലെനിൻ, വൈസ് പ്രസിഡൻ്റ്- ഗീത ശശികുമാർ, ജനറൽ സെക്രട്ടറി- മമത പൈ, സെക്രട്ടറി-വിജി കൃഷ്ണൻ, ഉണ്ണികൃഷ്ണൻ നായർ. ട്രഷറർ-ശശികുമാർ.
വി.ജി പിള്ളയെ രക്ഷാധികാരിയായും, നളിനി ആൻ, ബിജു ദേവാഞ്ജന
എം.കെ രജീന്ദ്രൻ, അർജുൻ ആൻസൺ, പ്രശാന്ത് കൈരളി എന്നിവരെ പ്രവർത്തക സമിതി അംഗങ്ങളായും യോഗത്തില്‍ തിരഞ്ഞെടുത്തു.
SUMMARY: Bangalore Arts and Literature Forum formed