ന്യൂഡൽഹി: ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും യാത്രക്കാർ ആശ്രയിക്കുന്ന ‘റെയിൽ നീർ’ എന്ന പേരിൽ വിൽക്കുന്ന കുപ്പിവെള്ളത്തിന് വില കുറച്ച് റെയിൽവേ. അടുത്തിടെ നടപ്പാക്കിയ ജിഎസ്ടി പരിഷ്കാരങ്ങളുടെ ആനുകൂല്യങ്ങൾ യാത്രക്കാർക്ക് നൽകുന്നതിന്റെ ഭാഗമായിട്ടാണ് വിലകുറച്ചതെന്ന് മന്ത്രാലയം അറിയിച്ചു. ഒരു ലിറ്റര്‍ വെള്ളത്തിന് 15 രൂപയ്ക്ക് പകരം 14 രൂപയും 500 എംഎല്‍ കുപ്പിക്ക് 10 രൂപയ്ക്ക് പകരം ഒമ്പത് രൂപയുമാണ് ഇനി ഈടാക്കുക. 22 മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക.
‘റെയില്‍നീര്‍’ ഉള്‍പ്പെടെ റെയില്‍വേ സ്റ്റേഷനിലുകളിലും ട്രെയിനുകളിലും വില്‍ക്കുന്ന എല്ലാ കുപ്പിവെള്ളത്തിനും വിലക്കിഴിവ് ബാധകമാണ്. വന്ദേഭാരത് ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് ഒരു ലിറ്റര്‍ കുപ്പിവെള്ളം വീതം സൗജന്യമായി നല്‍കാനും തീരുമാനിച്ചു. പ്ലാസ്റ്റിക് കുപ്പികളുടെ സംസ്‌കരണം സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും റെയില്‍വേ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്.
SUMMARY: Railways one rupee less for bottled water; One liter free in Vandebharat