ഡല്‍ഹി: ജിഎസ്ടി നിരക്കുകള്‍ അടുത്തിടെ കുറച്ചതിന് പിന്നാലെ ബട്ടർ മുതല്‍ ഐസ്‌ക്രീം വരെയുള്ള വിവിധ ഉത്പന്നങ്ങളുടെ വില കുറച്ച് അമുല്‍. പുതിയ നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. നെയ്യ്, ചീസ്, പനീർ, ഫ്രോസണ്‍ സ്നാക്സ്, ചീസ് ക്യൂബുകള്‍, ചോക്ലേറ്റുകള്‍ എന്നിവയുള്‍പ്പെടെ 700ലധികം ഉല്‍പ്പന്ന പാക്കുകളുടെ വിലയാണ് അമുല്‍ കുറച്ചിരിക്കുന്നത്.
ജിഎസ്ടി കുറവ് പൂർണമായും ഉപഭോക്താക്കള്‍ക്ക് കൈമാറുകയാണെന്ന് അമുല്‍ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 36 ലക്ഷം കർഷകരുടെ ഉടമസ്ഥതയിലുള്ള ഒരു സഹകരണ സ്ഥാപനമെന്ന നിലയില്‍ ഈ നീക്കം ഉപഭോഗം വർധിപ്പിക്കുക മാത്രമല്ല, ഉപഭോക്താക്കളുടെ വരുമാനത്തിന്റെ പങ്ക് വർധിപ്പിക്കുകയും ചെയ്യുമെന്ന് അമുല്‍ വിശ്വസിക്കുന്നുവെന്നും അധികൃതർ അറിയിച്ചു.
നെയ്യ് ലിറ്ററിന് 40 രൂപ വരെ കുറയും. 100 ഗ്രാം അമുല്‍ ബട്ടറിന് 62ല്‍ നിന്ന് 58 ആയി വില കുറച്ചു. ഒരു ലിറ്റർ നെയ്യ് 40 രൂപ കുറച്ച് 610 ആക്കി. അഞ്ച് ലിറ്റർ നെയ്യ് ടിന്നിന് 200 കുറഞ്ഞ് 3075 രൂപ ആയി. എട്ട് പായ്ക്ക് ചീസ് ക്യൂബുകള്‍ 139 രൂപയില്‍ നിന്ന് 130 ആയി കുറയും, 100 ഗ്രാം വെണ്ണ പായ്ക്ക് ഇപ്പോള്‍ 58 ആയി കുറയും. 500 ഗ്രാം ബട്ടർ പായ്ക്ക് 20 രൂപയായി കുറയും. ചീസ് ബ്ലോക്കിന്റെ (ഒരു കിലോ) വില കിലോയ്ക്ക് 30 രൂപ കുറച്ച് 545 രൂപയായി.
SUMMARY: Prices of 700 Amul products to be reduced from tomorrow