ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് ഉത്സവത്തിന് ഇന്ന് തുടക്കമാകും. ഒക്ടോബർ രണ്ട് വരെ ആഘോഷങ്ങള്‍ നീണ്ടുനില്‍ക്കും.
29-ന് വൈകീട്ട് പൂജ വെപ്പും ഒക്ടോബർ രണ്ടിന് രാവിലെ ഏഴ് മുതൽ വിദ്യാരംഭചടങ്ങുകളും നടക്കും. വിദ്യാരംഭത്തിന് പേര് മുൻകൂട്ടി ബുക്ക് ചെയ്യാം. ക്ഷേത്രത്തിൽ നടത്തുന്ന ഭാഗവത സമീക്ഷ സത്രത്തിന് ഒക്ടോബർ മൂന്നിന് രാവിലെ 9.30-ന് തന്ത്രി രാജീവര് കണ്ഠരര് ഭദ്രദീപം പ്രകാശിപ്പിക്കുന്നതോടെ തുടക്കമാകും. ഒക്ടോബർ 12വരെയുള്ള ഭാഗവത സത്രത്തിൽ കേരളത്തിൽ നിന്നുള്ള 35 ഓളം ആചാര്യന്മാരുടെ പ്രഭാഷണങ്ങളുണ്ടാകുമെന്ന് ക്ഷേത്ര ട്രസ്റ്റ് സെക്രട്ടി പി. വിശ്വനാഥന്‍ അറിയിച്ചു.
SUMMARY: Jalahalli Temple; Navratri festival begins today