മൈസൂരു ദസറയ്ക്ക് ഇന്ന് തുടക്കം

ബെംഗളുരു: മൈസൂരു ദസറയ്ക്ക് ഇന്നു തിരിതെളിയും. തിങ്കളാഴ്ച രാവിലെ 9.30-ന് ചാമുണ്ഡി ഹിൽസിലെ ദേവീവിഗ്രഹത്തിൽ പുഷ്പ്പങ്ങളർപ്പിച്ച് ഇന്റർ നാഷനൽ ബുക്കർ പ്രൈസ് ജേതാവ് ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്യും. സിദ്ധരാമയ്യയും മറ്റു മന്ത്രിസഭാംഗങ്ങളും ചടങ്ങില്‍ പങ്കെടുക്കും.

മൈസുരു അംബാവിലാസ് കൊട്ടാരത്തില്‍ ഇന്നു പ്രത്യേക പൂജകൾ നടക്കും. വൊഡയാർ രാജകുടുംബത്തിലെ അവകാശിയും മൈസുരു എംപിയുമായ യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ രാജമുദ്രകളോടെ 11 ദിവസം സിംഹാസനത്തിലിരുന്നു സാധാരണ ജനങ്ങളെ കാണുന്ന ആചാര ദർബാറിനും ഇന്നു തുടക്കം കുറിക്കും ഒക്ടോബർ 2നു വിജയദശമി ദിനത്തിൽ മൈസൂരു കൊട്ടാര നഗരയിൽ ചാമുണ്ഡേശ്വരി ദേവി യുടെ വിഗ്രഹം പേറുന്ന സുവർണ ഹൗഡ (സ്വർണ സിംഹാ സനം) വഹിച്ചുകൊണ്ടുള്ള ജംബോ സവാരിയോടെ ദസറ ആഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിക്കും.

നവരാത്രി ഉത്സവത്തോട് അനുബന്ധിച്ചു മൈസൂരു രാജവംശത്തിന്റെ നേതൃത്വത്തില്‍ 1610 മുതൽ ദസറ ആഘോഷങ്ങള്‍ നടന്നുവരികയാണ്. ബഹുജനങ്ങളുടെ ഉത്സവമായി വളർന്ന ദസറ ഇന്ന് സർക്കാരിന്റെ കീഴിലാണ് ആഘോഷിക്കുന്നത്. ഇത്തവണ 11 ദിവസമാണ് ദസറ ആഘോഷം.

ആഘോഷങ്ങൾക്കായി ചാമുണ്ഡിക്ഷേത്രം, കൊട്ടാര പരിസരം എന്നിടങ്ങളിലടക്കം ഒരുക്കങ്ങൾ പൂർത്തിയായി. കൊട്ടാരവും നഗരവീഥികളും തെരുവോരങ്ങളും നഗരത്തിലെ വൃക്ഷങ്ങളും ദീപപ്രഭയാൽ അലംകൃതമാക്കും. ദസറ സുരക്ഷ ജോലിക്കായി കമാൻഡോ ഫോഴ്സ്, റാപ്പിഡ് ആക്‌ഷൻ ഫോഴ്സ്, സിവിൽ, ട്രാഫിക് പോലീസ്, കർണാടക സ്റ്റേറ്റ് റിസർവ് പോലീസ് (കെഎസ്ആർപി), ജില്ലാ, നഗര സായുധ റിസർവ് പോലീസ് യൂണിറ്റുകൾ എന്നിവയുൾപ്പെടെ 6,000-ത്തിലധികം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്‌.
SUMMARY: Mysore Dasara begins today

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വൈദ്യുതി പ്രതിസന്ധിക്കിടെ സംസ്ഥാനത്തിന് നേരിയ ആശ്വാസം; കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി നാളെ മുതല്‍ ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമായി 150 മെഗാവാട്ട് വൈദ്യുതി കേന്ദ്ര...

ഡ്രൈവിംഗ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: റോഡപകടങ്ങള്‍ ഗണ്യമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഡ്രൈവിംഗ് ലൈസന്‍സിന് ഇനി ഒരു...

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്‌ഇബിയുടെ സന്ദേശം. ആറുമണി മുതല്‍...

”മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ തടവില്‍, ഞാൻ പോരാടുന്നത് വലിയ മാഫിയയ്ക്കെതിരെ’; സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാര സമരവുമായി സംവിധായകൻ

തിരുവനന്തപുരം: സംവിധായകൻ സനല്‍കുമാർ ശശിധരൻ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ...

രാജസ്ഥാൻ നഗരസഭാ തിരഞ്ഞെടുപ്പ്; നോഖയില്‍ ഭരണം പിടിച്ച്‌ സിപിഎം സഖ്യം

നോഖ: രാജസ്ഥാനിലെ നഗരസഭാ തിരഞ്ഞെടുപ്പില്‍ നോഖയില്‍ സിപിഐ(എം)ന് ചരിത്ര നേട്ടം. ആകെയുള്ള...

സൗദിക്കെതിരെ ഹൂതി ആക്രമണം; കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചു

റിയാദ്: സൗദി അറേബ്യയിലെ കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചെന്ന അവകാശവാദവുമായി യെമനിലെ...

ഗായകൻ നരേഷ് അയ്യര്‍ വിവാഹിതനായി

ഡൽഹി: മലയാളികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ ഗായകൻ നരേഷ് അയ്യർ വിവാഹിതനായി....

ഭാര്യയുടെ തല അറുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസ്: പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

ഗുവാഹത്തി: ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ യുവാവ്...

Related Articles

Popular Categories