ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന നോർക്ക ഇൻഷുറൻസ് ക്യാമ്പിന് നാളെ തുടക്കമാകും. ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ സന്തോഷ് നഗറിലെ സമാജം കെട്ടിടത്തിൽ രാവിലെ 11-ന് നോർക്ക ഡിവലപ്‌മെന്റ് ഓഫീസർ റീസാ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും.
നോർക്ക അപകട ഇൻഷുറൻസ്- തിരിച്ചറിയൽ കാർഡ്, പ്രവാസി ക്ഷേമനിധി, നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് എന്നിവ സംബന്ധിച്ച വിവരങ്ങൾ മേളയിൽ ലഭിക്കും. ഇവയിൽ അപേക്ഷ സമർപ്പിക്കുന്നതിനും പുതുക്കുന്നതും ക്യാമ്പിൽ അവസരമുണ്ട്. ഒക്ടോബർ നാലിന് അവസാനിക്കും. ഫോൺ-9980047007, 9845020487.
SUMMARY: Kerala Samajam Bengaluru North West Norca Insurance Camp from tomorrow