ബെംഗളൂരു: തനിമ കലാ സാഹിത്യവേദി ബെംഗളൂരു ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മാധ്യമപ്രവർത്തകൻ ഇഖ്ബാൽ ചേന്നരക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു. ബെംഗളൂരു ഹിറ സെന്ററിൽ നടന്ന ചടങ്ങിൽ ജെ. ഐ. എച്ച് കേരള ബെംഗളൂരു സിറ്റി പ്രസിഡന്റ് ഷമീർ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
സാംസ്കാരിക പ്രവർത്തകൻ ആർ.വി. ആചാരി, ബെംഗളൂരു കേരള സമാജം സെക്രട്ടറി റജികുമാർ, റൈറ്റേഴ്സ് ഫോറം സെക്രട്ടറി ശാന്തകുമാർ എലപ്പുള്ളി, എഴുത്തുകാരൻ കെ.ആർ. കിഷോർ, തിപ്പസാന്ദ്ര ഫ്രന്റ്സ് അസോസിയേഷൻ സെക്രട്ടറി പി.പി. പ്രദീപ്, മലയാളം മിഷൻ കർണാടക ചാപ്റ്റർ കൺവീനർ ടോമി ജെ. ആലുങ്കൽ, കോൾസ് പാർക്ക് മസ്ജിദുറഹ്മ ഖത്തീബ് കെ.വി. ഖാലിദ്, ഹിറ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ ഹസ്സൻ പൊന്നൻ, ഹിറ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ഹസൻ കോയ, ബെംഗളൂരു മർച്ചന്റ്സ് അസോസിയേഷൻ മീഡിയ കൺവീനർ സി.ടി. മഹ്മൂദ്, ഐ. ജി. സി മീഡിയ കൺവീനർ നിസാം കെ. നസീർ, സലാം വെബ്സൈറ്റ്, അഡ്വ. റഹ്മാൻ ഇരിക്കൂർ, ഷാഹിന ലത്തീഫ്, അബ്ദുല്ല ഇൻഫിനിറ്റി, ഷിനാദ് പാറപ്പുറത്ത്, അമീൻ കുന്നുംപുറം തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് കുനിങ്ങാട് പരിപാടി നിയന്ത്രിച്ചു. എ.എ. മജീദ് സ്വാഗതവും എൻ. ഷംലി നന്ദിയും പറഞ്ഞു.
SUMMARY: Sent off organized