കർണാടക സംസ്ഥാന ലേബർ മിനിമം സാലറി അഡ്വൈസറി ബോർഡ് ചെയർമാനായി മലയാളിയായ ടി.എം. ഷാഹിദ് തെക്കിലിനെ നിയമിച്ചു

ബെംഗളൂരു: കർണാടക പിസിസി ജനറൽ സെക്രട്ടറിയും മലയാളിയുമായ ടി.എം. ഷാഹിദ് തെക്കിലിനെ സംസ്ഥാന മിനിമം വേതന ബോർഡ് ചെയർമാനായി നിയമിച്ചു. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ 37 വർഷമായി രാഷ്ട്രീയ രംഗത്തുള്ള ഷാഹിദ് സുള്ള്യ തെക്കില്‍ സ്വദേശിയാണ്.

ജില്ലാ എൻ‌എസ്‌യു‌ഐ ജനറൽ സെക്രട്ടറി, ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, സംസ്ഥാന എൻ‌എസ്‌യു‌ഐ ജനറൽ സെക്രട്ടറി, സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി, കർണാടക സംസ്ഥാന ന്യൂനപക്ഷ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി, കെപിസിസി വക്താവ്, ഹാവേരി, കുടക്, ഹാസൻ ജില്ലകളുടെ ചുമതലയുള്ള കെ‌പി‌സി‌സിയുടെ ജനറൽ സെക്രട്ടറിയും ഇൻ ചാർജും ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2001-ൽ സംസ്ഥാന യുവജന അവാർഡ് നേടിയിട്ടുണ്ട്.കർണാടക സംസ്ഥാന വഖ്ഫ് കൗൺസിൽ അംഗം, സംസ്ഥാന തൊഴിലാളി ക്ഷേമ ബോർഡ് അംഗം, കർണാടക സംസ്ഥാന വന വികസന കോർപ്പറേഷൻ ഡയറക്ടർ, രണ്ടുതവണ കേന്ദ്ര കയർ ബോർഡ് അംഗം, സംസ്ഥാന രാജീവ് യൂത്ത് ഫൗണ്ടേഷൻ പ്രസിഡന്റ് എന്നീ നിലകളിലും  സേവനമനുഷ്ഠിച്ചിട്ടുണ്ട്. തെക്കിൽ ഗ്രാമവികസന ഫൗണ്ടേഷന്റെ സ്ഥാപക പ്രസിഡന്റ്, സംപാജെ ഗുണദ്ക തെക്കിൽ ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ പ്രസിഡന്റ്, പേരഡ്ക മുഹിദ്ദീൻ ജുമാ മസ്ജിദിന്റെ പ്രസിഡന്റ്, അരന്തോട് അൻവാറുൽ ഹുദാ യംഗ് മെൻസ് അസോസിയേഷന്റെ ഓണററി പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.
SUMMARY: Karnataka State Labor Minimum Salary Advisory Board Chairman T.M. Shahid Tekil was appointed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അഡ്വ. സത്യൻ പുത്തൂരിനെ കൊടകു യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായി നിയമിച്ചു

ബെംഗളൂരു: അഡ്വ. സത്യൻ പുത്തൂരിനെ കർണാടകയിലെ കൊടകു യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് മെമ്പറായി...

യൂത്ത് കോണ്‍ഗ്രസ് നേതാവ് തൂങ്ങി മരിച്ച നിലയില്‍

കാസറഗോഡ്: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ്...

നാലാം തവണയും മികച്ച നടനുള്ള ദേശീയ അംഗീകാരം; രാഷ്ട്രപതിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി

ഗുജറാത്ത്: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു. മികച്ച നടനുള്ള പുരസ്കാരം...

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

കൊച്ചി: മുട്ടില്‍ മരം മുറിയിലെ വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക്...

ചിറയിൻകീഴ് കയ്യാങ്കളി: രമ്യ ഹരിദാസിന് കെപിസിസിയുടെ താക്കീത്

തിരുവനന്തപുരം: ചിറയിൻകീഴിലുണ്ടായ സംഘർഷത്തില്‍ എം.എല്‍.എ. രമ്യ ഹരിദാസിനും യൂത്ത് കോണ്‍ഗ്രസ് നേതാവ്...

നിലമ്പൂരിലെ മലവെള്ളപ്പാച്ചില്‍; ഒഴുക്കില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: പൂക്കോട്ടുംപാടം കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ടി.കെ...

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ക്രിക്കറ്റിലൂടെ ആദ്യ സ്വര്‍ണം

നിഷിൻ: ഇത്തവണത്തെ ഏഷ്യൻ ഗെയിംസില്‍ ആദ്യ സ്വർണത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് അന്ത്യം....

സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപയോഗം കുറഞ്ഞിട്ടും ഇന്നലെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. ദീർഘകാല...

Related Articles

Popular Categories