തിരുവനന്തപുരം: വിഴിഞ്ഞത്ത് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. വിഴിഞ്ഞം സ്വദേശിയായ ജെയ്‌സൺ, പുതിയതുറ സ്വദേശിയായ ഷാനു എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സ്റ്റെഫാനി (17) ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് പേരും സ്കൂട്ടർ യാത്രക്കാരായിരുന്നു.
നിയന്ത്രണം നഷ്ടപ്പെട്ട കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇന്നലെ വൈകിട്ട് ആറേകാലോടെ വിഴിഞ്ഞം പൂവാർ റൂട്ടിൽ മുല്ലൂർ ഭദ്രകാളി ക്ഷേത്രത്തിന് മുന്നിലായിരുന്നു അപകടം.
ജയ്സൺ കോട്ടപ്പുറം സെന്റ്‌മേരിസ് എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർഥിയും ഷാനു പ്ലസ് വണിലുമാണ്. പരുക്കേറ്റ ഇതേ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനി സ്റ്റെഫാനിയെ (16) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ചിരുന്ന പൊഴിയൂർ കോയിൽ വിളാകം വീട്ടിൽ അഡ്വ. ഷാബുവിനെ (45) വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലെടുത്തു.
വിഴിഞ്ഞത്ത് നിന്ന് മുക്കോല- മുല്ലൂർ വഴി പുതിയതുറ ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറിൽ പുളിങ്കുടിഭാഗത്ത് നിന്നുവന്ന കാർ ഇടിക്കുകയായിരുന്നു. ജെയ്സന്റെ സഹോദരങ്ങൾ ജെസ്‌ന, ജെനി. ഷാനുവിന്റെ സഹോദരൻ ഷൈൻ.
SUMMARY: Two plus two students met a tragic end in a collision between a car and a scooter