ബെംഗളൂരു: നോർക്ക റൂട്ട്സ് കേരളസമാജം നോർത്ത് വെസ്റ്റുമായി സഹകരിച്ചു നടത്തുന്ന നോർക്ക ഇൻഷുറൻസ് മേള നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ റീസ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സമാജം ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ആര്‍ മുരളീധർ അധ്യക്ഷത വഹിച്ചു. നിരവധി പേർ പുതിയ കാർഡിനും ഇൻഷുറൻസിനുമുള്ള അപേക്ഷ സമർപ്പിച്ചു.
സെക്രട്ടറി അജിത് കുമാർ നായർ, ട്രഷറര്‍ ബിജു ജേക്കബ്, ജോയിന്റ് സെക്രട്ടറി മാർ വിശ്വനാഥൻ പിള്ള, സി പി മുരളി, ലക്ഷ്മി എന്നിവർ നേതൃത്വം നൽകി. മേള ഒക്ടോബർ 4 വരെ തുടരും.
SUMMARY: Norka Insurance Fair begins
SUMMARY: Norka Insurance Fair begins