തൃശൂര്‍: പ്രതിയെ പിടിക്കുന്നതിനിടെയുണ്ടായ ആക്രണത്തില്‍ തൃശൂര്‍ ചാവക്കാട് സ്റ്റേഷനിലെ അഞ്ചു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. കുത്തേറ്റ ചാവക്കാട് എസ് ഐയേയും സി പി ഒയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായ എസ് ഐയുടെ കൈക്ക് ശസ്ത്രക്രിയ നടന്നതായി പോലീസ് അറിയിച്ചു.
സംഭവത്തിൽ ചാവക്കാട് സ്വദേശി നിസാറിനെ പോലീസ് പിടികൂടി. സഹോദരനെ കുത്തിപരിക്കേൽപ്പിച്ച കേസിൽ കസ്റ്റഡിയിലെടുക്കാനാണ് നിസാറിനെ പോലീസ് തേടി എത്തിയത്. തുടർന്ന് പോലീസുകാർക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു ആക്രമണം.