ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം; ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യാനൊരുങ്ങി ദേവസ്വം വിജിലൻസ്

കൊച്ചി: ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ദേവസ്വം വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നോ നാളെയോ ബംഗളൂരുവിലേക്ക് തിരിക്കും. 2019 ല്‍ അറ്റകുറ്റപ്പണിക്കായി കൊടുത്തുവിട്ട സ്വര്‍ണ്ണപ്പാളികള്‍ ബെംഗളൂരുവില്‍ എത്തിച്ചെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തിരികെ സ്ഥാപിച്ച സ്വര്‍ണ്ണപ്പാളിയില്‍ തിരിമറി നടന്നോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിജിലന്‍സ് പരിശോധിക്കും.

ബെംഗളൂരുവിലെ അയ്യപ്പ ക്ഷേത്രം ഭാരവാഹികളില്‍ നിന്നും മൊഴിയെടുക്കും. അതേസമയം, 1999 ല്‍ സ്വര്‍ണ്ണം പൊതിഞ്ഞ പാളികള്‍ എങ്ങനെ ചെമ്പുപാളി ആയെന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡിനും വ്യക്തതയില്ല. കോടതി കേസ് പരിഗണിക്കുന്ന ഘട്ടത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെടാനാണ് തീരുമാനം.

2019 ല്‍ അറ്റകുറ്റപ്പണിക്കായി ഇളക്കിയ സ്വര്‍ണ്ണ പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ബെംഗളൂരുവിലെ അയ്യപ്പ ക്ഷേത്രത്തില്‍ എത്തിച്ചെന്നാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. ക്ഷേത്രത്തില്‍ സ്വര്‍ണ്ണപാളി പ്രദര്‍ശിപ്പിക്കുകയും ഭക്തരെ കൂട്ടി പൂജകളും നടത്തി. ഇതിലൂടെ ഉണ്ണികൃഷ്ണന്‍ പോറ്റി സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നും വിജിലന്‍സ് സംശയിക്കുന്നുണ്ട്. അതിനിടെ, 2019ല്‍ കൊണ്ടുപോയ സ്വര്‍ണ്ണപാളി 40 ദിവസത്തിന് ശേഷമാണ് തിരികെ സ്ഥാപിച്ചത്. ശബരിമലയില്‍ എത്തിച്ചത് യഥാര്‍ഥ സ്വര്‍ണ്ണപാളി തന്നെയോ എന്ന കാര്യത്തിലും വിശദ അന്വേഷണം നടത്തും. ഉണ്ണികൃഷ്ണൻ പോറ്റിയേയും സുഹൃത്തുക്കളായ രണ്ട് വ്യവസായികളേയും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
SUMMARY: Sabarimala gold necklace controversy; Devaswom Vigilance prepares to question Unnikrishnan Potty

Hot this week

കെ. മുരളീധരൻ്റെ വാർത്താ സമ്മേളന പോസ്റ്റിന് താഴെ വിദ്വേഷ കമൻ്റിട്ടു: സിപിഎം പ്രവര്‍ത്തകനെതിരെ കലാപാഹ്വാനത്തിന് കേസ്

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ ഫേസ്ബുക്കില്‍ കമന്റിട്ട യുവാവിനെതിരെ കലാപ ശ്രമത്തിന്...

കെഎൻഎസ്എസ് ഹൊറമാവ് കരയോഗം ഭാരവാഹികൾ 

ബെംഗളൂരു: കെഎൻഎസ്എസ് ഹൊറമാവ് കരയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട്:  ഡോ. മോഹനചന്ദ്രൻ സെക്രട്ടറി:...

കേരളസമാജം യുവപ്രതിഭകളെ അനുമോദിച്ചു

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം അല്‍സൂരു സോണിന്റെ നേതൃത്വത്തില്‍ ഈ കഴിഞ്ഞ എസ്...

കാസറഗോഡ് പള്ളിക്കരയിൽ കോട്ടയം സ്വദേശികളായ രണ്ട് യുവാക്കളെ കടലിൽ കാണാതായി

കാസറഗോഡ്: പള്ളിക്കര കല്ലിങ്കാല്‍ കടപ്പുറത്ത് കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് രണ്ട് യുവാക്കളെ കടലില്‍...

ശബരിമല സ്വർണ്ണക്കൊള്ള: നിർണായക തെളിവെടുപ്പിനായി എസ്ഐടി സന്നിധാനത്ത്, പ്രഭാമണ്ഡലവും കട്ടിളപ്പാളിയുടെ താഴ്ഭാഗവും ഇളക്കി പരിശോധന

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പരിശോധനകള്‍ക്കായി എസ്‌ഐടി സംഘം സന്നിധാനത്ത്. പ്രഭാമണ്ഡലവും കട്ടിളപ്പാളിയും...

‘പ്രിയദര്‍ശിനി’- കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യയാത്ര നാളെ മുതല്‍

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും നടപ്പിലാക്കുന്ന പ്രിയദർശിനി സൗജന്യ...

ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പൽ മുങ്ങി; 14 ജീവനക്കാരെയും രക്ഷപ്പെടുത്തി

മസ്കത്ത്: ഒമാൻ തീരത്ത് യന്ത്രത്തകരാറിനെ തുടർന്ന് ഇന്ത്യൻ ചരക്കുകപ്പൽ മുങ്ങി. ഒമാനിലെ...

ഗ്രോസും ബിസിനസും ചേർന്ന് 330 കോടി നേട്ടത്തില്‍ ദൃശ്യം 3; ചരിത്രം കുറിച്ച് മോഹൻലാൽ- ആന്റണി- ജീത്തു കൂട്ടുകെട്ട്

തിരുവനന്തപുരം: മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ദൃശ്യം 3' ഇതിനകം 330...

Related Articles

Popular Categories