ഡാലസ്: യുഎസിലെ ഡാലസിൽ ഇന്ത്യൻ വിദ്യാർഥിയെ അജ്ഞാതൻ വെടിവെച്ചു കൊന്നു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ പോൾ എന്ന 27കാരനാണ് കൊല്ലപ്പെട്ടത്. ഗ്യാസ് സ്റ്റേഷനിൽ ജോലിചെയ്യുന്നതിനിടെ വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം.
ഹൈദരാബാദില്‍ ഡെന്റല്‍ സര്‍ജറിയില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം 2023-ലാണ് പോള്‍ ഉപരിപഠനത്തിനായി യുഎസിലേക്ക് പോയത്. ആറ് മാസം മുമ്പ് അദ്ദേഹം മാസ്റ്റേഴ്‌സ് ബിരുദം പൂര്‍ത്തിയാക്കി. മുഴുവന്‍ സമയ ജോലിക്കായി ശ്രമിക്കുന്നതിനിടയിലാണ് ഗ്യാസ് സ്റ്റേഷനില്‍ പാര്‍ട്ട് ടൈമായി ജോലിയില്‍ പ്രവേശിച്ചത്.
മകന്റെ മൃതദേഹം യുഎസില്‍ നിന്ന് നാട്ടിലെത്തിക്കാന്‍ വിദ്യാര്‍ഥിയുടെ കുടുംബം സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. ബിആര്‍എസ് എംഎല്‍എ സുധീര്‍ റെഡ്ഡിയും മുന്‍ മന്ത്രി ടി ഹരീഷ് റാവുവും ഹൈദരാബാദിലെ വിദ്യാര്‍ഥിയുടെ വീട് സന്ദര്‍ശിക്കുകയും കുടുംബാംഗങ്ങളെ കാണുകയും ചെയ്തു.
SUMMARY: Indian student shot dead by unknown assailant in US