ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ ബിലാസ്പുർ ജില്ലയിൽ മണ്ണിടിഞ്ഞ് സ്വകാര്യ ബസ്സിനു മുകളിലേക്ക് പതിച്ച് വൻ അപകടം. മണ്ണിടിച്ചിലിൽ മണ്ണും പാറകളും ബസിനുമുകളിലേക്ക് പതിച്ച് ബസിലുണ്ടായിരുന്ന 15 പേർമരിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നാല് പേരെ രക്ഷപ്പെടുത്തി.
#BreakingNews | Bus buried under debris after landslide in Himachal Pradesh's Bilaspur
Several passengers are feared trapped. Rescue operation underway.#HimachalPradesh #Bilaspur #BilaspurAccident pic.twitter.com/Xm5CMSIFfy
— DD News (@DDNewslive) October 7, 2025
തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. ബസിൽ യാത്രക്കാരടക്കം മുപ്പതിലധികം പേർ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. യാത്രക്കിടെ സ്യകാര്യ ബസിനു മുകളിലേക്ക് പാറകളും മണ്ണുകളും പതിക്കുകയായിരുന്നു. നിരവധി യാത്രക്കാർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങി കിടക്കുകയാണെന്നാണ് വിവരം.
മരോട്ടൻ-കലൗൾ റൂട്ടിൽ സഞ്ചരിക്കുകയായിരുന്ന ബസിനുമുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. പാറകളും നീക്കം ചെയ്യുന്നതിന്റെയും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പോലീസ്, ഫയർഫോഴ്‌സ്, ദുരന്തനിവാരണ അതോറിറ്റി സംഘങ്ങൾ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.
SUMMARY: Landslide in Himachal Pradesh; 15 dead as rocks fall on bus