കണ്ണൂര്‍: കണ്ണൂരില്‍ യശ്വന്ത്പൂര്‍ വീക്കിലി എക്സ്പ്രസിനുനേരെ കല്ലേറ്. സംഭവത്തില്‍ ട7 കോച്ചിലെ യാത്രക്കാരന് മുഖത്ത് പരുക്കേറ്റു. ഇന്നലെ രാത്രി 10.30ഓടെയാണ് കണ്ണൂരിനും തലശ്ശേരിക്കും ഇടയില്‍വെച്ച് കല്ലേറുണ്ടായിട്ടുള്ളതെന്ന് ആര്‍പിഎഫ് വ്യക്തമാക്കി.
തലശ്ശേരിയില്‍വച്ച് ആര്‍പിഎഫ് പ്രാഥമിക പരിശോധന നടത്തി. ശേഷം ട്രെയിന്‍ വീണ്ടും യാത്ര ആരംഭിച്ചു. സംഭവത്തില്‍ ആര്‍പിഎഫ് അന്വേഷണംആരംഭിച്ചു.
SUMMARY: Stones pelted at Yeshwantpur Express in Kannur; passenger injured on face