ബെംഗളൂരു: ദീപാവലി, ബീഹാറിലെ ഛത് പൂജ എന്നിവയോട് അനുബന്ധിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ബെംഗളൂരുവില്‍ നിന്നും ബീഹാറിലെ പാറ്റ്‌നയില്‍ നിന്നും 64 അധിക വിമാന സര്‍വീസുകള്‍ നടത്തും. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 2 വരെ എയര്‍ ഇന്ത്യ ബെംഗളൂരുവിനും പാറ്റ്‌നയ്ക്കും ഇടയില്‍ 38 അധിക സര്‍വീസുകളും ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ 3 വരെ എയര്‍ ഇന്ത്യ ബെംഗളൂരുവിനും പാറ്റ്‌നയ്ക്കും ഇടയില്‍ 26 അധിക വിമാന സര്‍വീസുകളുമാണ് നടത്തുക. മൊത്തത്തില്‍, എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും പാറ്റ്‌നയിലേക്കും തിരിച്ചും ആഴ്ചയില്‍ 166 വിമാന സര്‍വീസുകള്‍ കൂടി നടത്തും.
ബെംഗളൂരു -പാറ്റ്‌ന വിമാനങ്ങള്‍ക്ക് പുറമേ, ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 2 വരെ എയര്‍ ഇന്ത്യ ഡല്‍ഹിക്കും പാറ്റ്‌നയ്ക്കും ഇടയില്‍ 38 അധിക വിമാനങ്ങളും മുംബൈയ്ക്കും പാറ്റ്‌നയ്ക്കും ഇടയില്‍ 38 അധിക വിമാനങ്ങളും സര്‍വീസ് നടത്തും. ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ 3 വരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഡല്‍ഹിക്കും പാറ്റ്‌നയ്ക്കും ഇടയില്‍ 26 അധിക വിമാന സര്‍വീസുകള്‍ നടത്തും.
ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും പാറ്റ്‌നയിലേക്ക് ആഴ്ചയില്‍ 42 വിമാന സര്‍വീസുകള്‍ നടത്തുന്ന എയര്‍ ഇന്ത്യയുടെ നിലവിലെ ഷെഡ്യൂളിന് പുറമേയാണ് ഈ അധിക സര്‍വീസുകള്‍. ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നും പാറ്റ്‌നയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തുന്ന 14 പ്രതിവാര വിമാന സര്‍വീസുകളും ഈ തിരക്കേറിയ സമയത്ത് യാത്രക്കാര്‍ക്ക് കണക്റ്റിവിറ്റി ഗണ്യമായി വര്‍ദ്ധിപ്പിക്കും.
എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ഔദ്യോഗിക വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്പുകളിലും, എയര്‍ലൈനുകളുടെ 24ഃ7 കോണ്‍ടാക്റ്റ് സെന്ററുകളിലും, സിറ്റി, എയര്‍പോര്‍ട്ട് ടിക്കറ്റിംഗ് ഓഫീസുകളിലും, ലോകമെമ്പാടുമുള്ള ട്രാവല്‍ ഏജന്റുമാര്‍ വഴിയും അധിക വിമാന സര്‍വീസുകള്‍ക്കുള്ള ബുക്കിംഗ് ലഭ്യമാണ്.
SUMMARY: Air India with more services from Bengaluru