
ബെംഗളൂരു: ഹെബ്ബാൾ ജംക്ഷനിൽ പുതുതായി നിർമിച്ച സർവീസ് റോഡ് ഗതാഗതത്തിനു തുറന്നുകൊടുത്തു. ജക്കൂർ ഭാഗത്തു നിന്നു യെലഹങ്കയിലേക്കുള്ള റോഡാണ് ഇന്നലെ വൈകിട്ട് തുറന്നത്. പുതിയ പാതയ്ക്ക് ഏകദേശം 10 മീറ്റർ വീതിയും 2.5 മീറ്റർ യൂട്ടിലിറ്റി ഡക്ടും 1.5 കിലോമീറ്റർ ഡ്രെയിനുമുണ്ട്. ദീപാവലി തിരക്കിനെ തുടർന്നു ഗതാഗതക്കുരുക്കു രൂക്ഷമായതോടെയാണു റോഡിലൂടെ വാഹനങ്ങൾക്കു പ്രവേശനം അനുവദിച്ചത്.
SUMMARY: New service road at Hebbal Junction opened














