പാലക്കാട്: ഭാരതപ്പുഴയില്‍ ഒഴുക്കില്‍പെട്ട് വിദ്യാര്‍ഥിയെ കാണാതായി. മാത്തൂര്‍ ചുങ്കമന്ദം സ്വദേശികളായ രണ്ട് വിദ്യാര്‍ഥികളാണ് ഒഴുക്കില്‍പെട്ടത്. ഒരാളെ രക്ഷപ്പെടുത്തിയതായി കോട്ടായി പോലീസ് അറിയിച്ചു. രണ്ടാമനായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. 18 വയസുള്ള വിദ്യാര്‍ഥികളാണ് ഒഴുക്കില്‍പെട്ടത്. കുളിക്കുന്നതിനിടെ കാല്‍ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം.
നിലവില്‍ അഗ്‌നി രക്ഷാസേനയുടെ മുങ്ങല്‍ വിദഗ്ധരുള്‍പ്പടെ സ്ഥലത്തെത്തി തെരച്ചില്‍ നടത്തുകയാണ്. ഒരാളെ രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആലത്തൂര്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തുണ്ട്. വിദ്യാര്‍ഥിയുടെ നിലവിളി കേട്ടാണ് ആളുകള്‍ ഓടിക്കൂടിയത്. കോട്ടായി സ്വദേശിയായ അഭിജിത്ത് എന്ന വിദ്യാര്‍ഥിയെ ആണ് രക്ഷപ്പെടുത്തിയത്. കുന്നംപറമ്പ് തണ്ണിക്കോട് താമസിക്കുന്ന സവിതയുടെ മകന്‍ സുഗുണേഷ്(18)നെയാണ് കാണാതായത്. കുട്ടിക്കായി തെരച്ചില്‍ തുടരുകയാണ്.
SUMMARY: Two students drowned in Bharathapuzha river, one rescued