മലപ്പുറം: മഞ്ചേരിയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണാണ് മരിച്ചത്. ചാരങ്കാവ് സ്വദേശി മൊയ്തീൻ കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും കാടുവെട്ട് തൊഴിലാളികളാണ്. ഞായറാഴ്ച രാവിലെ ഇരുവരും ഒരുമിച്ച് ബൈക്കില്‍ ജോലിക്ക് പോവുന്നതിനിടെ ഏഴുമണിയോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.
പിന്നാലെ പ്രവീണിനെ മൊയ്തീന്‍ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. കഴുത്തില്‍ നിന്ന് ചോരവാര്‍ന്ന് യുവാവ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് മഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തുകയായിരുന്നു.
തുടര്‍ന്ന് പ്രതിയെ പിടികൂടി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലിസ് അറിയിച്ചു.
SUMMARY: A young man was killed by slitting his throat with a forest cutting machine in Malappuram