സൈബര്‍ തട്ടിപ്പിലൂടെ നേടിയത് 27 കോടി; ആഡംബര വീടും ഫാമുകളും, പ്രതിയെ അസമിലെത്തി പൊക്കി കേരള പോലീസ്

കൊച്ചി: കേരളത്തിലെ പ്രമുഖ ബാങ്കില്‍നിന്ന് സൈബര്‍ തട്ടിപ്പിലൂടെ 27 കോടി രൂപ തട്ടിയെടുത്ത പ്രതിയെ അസമിലെത്തി പിടികൂടി കേരള പോലീസ്. അസമിലെ മോറിഗാവ് ജില്ലയിലെ ലാഹോരിഘട്ട് സ്വദേശി സിറാജുല്‍ ഇസ്‌ലാമിനെയാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പിടികൂടിയത്. തട്ടിപ്പിലെ പങ്കാളിയും ഇയാളുടെ ഇളയ സഹോദരനുമായ ഷെറിഫുല്‍ ഇസ്‌ലാം ഒളിവിലാണ്.

കോഴി ഫാമും ഭൂമിയടക്കമുള്ള സ്വത്തുവകകളും വലിയ വീടുമൊക്കെയായി ആഡംബര ജീവിതമായിരുന്നു ഇവരുടേത്. കേരളത്തിലെത്തിച്ച പ്രതിയെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വിദഗ്ധമായാണ് സിറാജുല്‍ ഇസ്‌ലാം തട്ടിപ്പ് ആസൂത്രണം ചെയ്തു നടപ്പാക്കിയത്. ആവശ്യക്കാര്‍ക്ക് ആധാറും പാന്‍കാര്‍ഡും എടുത്തുകൊടുക്കുന്ന ഏജന്‍സി നടത്തുകയായിരുന്നു ഇയാള്‍. അങ്ങനെ ലഭിക്കുന്ന പാന്‍ കാര്‍ഡുകളില്‍ മെച്ചപ്പെട്ട സിബില്‍ സ്‌കോര്‍ ഉള്ളവ കണ്ടെത്തി അതില്‍ സ്വന്തം ചിത്രം ചേര്‍ത്ത് ഡിജിറ്റല്‍ കെവൈസി പൂര്‍ത്തിയാക്കും.

അതിനായി ആധാറിലും സ്വന്തം ചിത്രം പതിക്കും. തുടര്‍ന്ന് ഈ രേഖകള്‍ ഉപയോഗിച്ച്, ബാങ്കിന്റെ ഓണ്‍ലൈന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്ന പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്ത് വെര്‍ച്വല്‍ ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കും. കാര്‍ഡ് ലഭിച്ചാലുടന്‍ അതിലെ പണം പ്രമുഖ ഡിജിറ്റല്‍ വാലറ്റ് ആപ്പിലേക്കും അവിടെനിന്ന് സ്വന്തം അക്കൗണ്ടിലേക്കും മാറ്റും. ഇത്തരത്തില്‍ 500 ലേറെ പേരുടെ പാന്‍കാര്‍ഡുകളാണ് പ്രതി തട്ടിപ്പിന് ഉപയോഗിച്ചത്.
SUMMARY: 27 crores earned through cyber fraud; Luxurious house and farms, Kerala police arrest the accused in Assam

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിൽ കടുവകളുടെ എണ്ണം വർധിച്ചതായി കണക്കുകള്‍

ബെംഗളൂരു: കർണാടകയിലെ വനങ്ങളിൽ കടുവകളുടെ എണ്ണം വർധിച്ചതായി വനംവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ....

പുകസ പുസ്തക ചർച്ചയും പ്രഭാഷണവും നാളെ

ബെംഗളൂരു: ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ എന്ന പുസ്തകത്തെ കുറിച്ച് പുരോഗമന കലാസാഹിത്യ...

മണിക്കൂറുകള്‍ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ വിട്ടയച്ച്‌ പോലീസ്

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദേശീയ...

പിണറായി വിജയൻ്റെ കസ്റ്റഡിയും ആരോഗ്യ പ്രശ്നങ്ങളും: അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി ഡി സതീശൻ

ഡൽഹി: ഡല്‍ഹിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉള്‍പ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത...

ഫ്ലൈദുബായ് വിമാനത്തിലെ ഇന്ത്യൻ പൈലറ്റിന് എതിരായ ആക്രമണം; കേസ് രജിസ്‌റ്റര്‍ ചെയ്‌ത്‌ എൻഐഎ

ഡല്‍ഹി: ഫ്ലൈദുബായ് യാത്രാ വിമാനത്തിലെ അതിക്രമത്തില്‍ ദേശീയ അന്വേഷണ ഏജൻസി എഫ്.ഐ.ആർ...

ഡല്‍ഹിയില്‍ പ്രതിഷേധം ശക്തം: മമത ബാനര്‍ജിയെയും അരവിന്ദ് കെജ്‌രിവാളിനെയും കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പോലീസ്

ഡൽഹി: ഡല്‍ഹിയില്‍ മുൻ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയെയും അരവിന്ദ്...

കോഴിക്കോട് കുന്ദമംഗലത്ത് ശക്തമായ ഇടിമിന്നല്‍; വീട്ടമ്മയ്ക്ക് പരുക്കേറ്റു

കോഴിക്കോട്: കുന്ദമംഗലത്ത് ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ വ്യാപക നാശനഷ്ടം. കളരിക്കണ്ടിയില്‍ വീട്ടമ്മയ്ക്ക്...

അഭിജിത് ദീപ്‌കെയുടെ മുത്തശ്ശി അന്തരിച്ചു

ഡൽഹി: സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെയെ ഡൽഹിയിൽ കരുതല്‍ തടങ്കലിലാക്കിയതിന് പിന്നാലെ...

Related Articles

Popular Categories