ബെംഗളൂരു: മൈസൂരു ഗുണ്ടല്‍പേട്ടിന് സമീപം ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. വയനാട് കല്‍പ്പറ്റ മടക്കിമല സ്വദേശി കരിഞ്ചേരി ബഷീർ (52), ജസീറ (24) എന്നിവരാണ് മരിച്ചത്. കാറും ലോറിയും കൂടിയിടിച്ചാണ് അപകടം ഉണ്ടായത്.
മലേഷ്യന്‍ യാത്ര കഴിഞ്ഞു ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് മടങ്ങവേ ആണ് അപകടം. ഇരുവരുടെയും മൃതദേഹം ഗുണ്ടൽപേട്ട് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ പരുക്കേറ്റ കാറിലുണ്ടായിരുന്ന മുഹമ്മദ് ഷാഫി (32), നസീമ (42), മൂന്ന് വയസുകാരനായ ഐസം ഹനാന്‍ എന്നിവരെ മൈസൂരു മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൈസൂരു എഐകെഎംസിസി, നഞ്ചൻഗോഡ് എഐകെഎംസിസി ഏരിയ കമ്മിറ്റി പ്രവര്‍ത്തകര്‍, നിയാസ്, മജീദ് ഗുണ്ടല്‍പേട്ട് എന്നിവര്‍ സ്ഥലത്തെത്തി പോസ്റ്റ് മോര്‍ട്ടം അടക്കമുള്ള നടപടിക്രമങ്ങള്‍ക്ക് സഹായം നല്‍കി.
SUMMARY: Two killed in car accident near Gundalpet in Begur














