ബെംഗളൂരു: പ്രവാസി മലയാളികൾ കേരളത്തിന് നൽകുന്ന കരുത്ത് വിലമതിക്കാൻ കഴിയാത്തതാണെന്നും പ്രളയ കാലത്തും കോവിഡ് സമയത്തും പ്രവാസി മലയാളിൽ നൽകിയ നിസ്സീമമായ പിന്തുണ മറക്കാനാവാത്തതാണെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. കേരളസമാജം സിറ്റി സോൺ ഹൊസൂർ റോഡിലുള്ള നിമാൻസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഓണാഘോഷം “ഓണ വർണ്ണങ്ങൾ 2025” ൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഓണാഘോഷം കർണ്ണാടക ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡി ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ വിനേഷ് കെ അധ്യക്ഷത വഹിച്ചു. കസ്റ്റംസ് അഡിഷണൽ കമ്മീഷണർ ഗോപകുമാർ ഐ ആർ എസ്, സിനിമ താരം ശ്രീജയ കേരള സമാജം പ്രസിഡന്റ് എം ഹനീഫ്, ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ ജോർജ് തോമസ് , കെ എൻ ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥൻ , സോൺ കൺവീനർ പ്രസീദ് കുമാർ, ആഘോഷ കമ്മറ്റി ചെയർമാൻ സന്തോഷ് കല്ലട, വനിതാ വിഭാഗം ചെയർപേഴ്സൺ ലക്ഷ്‌മി ഹരി കുമാർ, കൺവീനർ സനിജ ശ്രീജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.
കേരളസമാജം കുടുംബംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ ഓണസദ്യ, പാലാ കമ്മ്യുണിക്കേഷൻസ് അവതരിപ്പിച്ച ഗാനമേള എന്നിവ നടന്നു.
SUMMARY: Keralasamajam city zone onam celebration
SUMMARY: Keralasamajam city zone onam celebration














