ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ്, ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അന്തര്‍സംസ്ഥാന വടംവലി മത്സരം കാര്‍ഗില്‍ എക്യുപ്‌മെന്റ്‌സ് എം.ഡി എം. ഒ. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ആര്‍. മുരളീധര്‍ അധ്യക്ഷത വഹിച്ചു. ദാസറഹള്ളി എംഎല്‍എ എസ്.മുനിരാജു മുഖ്യാതിഥി ആയിരുന്നു. സമാജം സെക്രട്ടറി അജിത്കുമാര്‍, വൈസ് പ്രസിഡണ്ട് മാത്തുക്കുട്ടി ചെറിയാന്‍, ട്രഷറര്‍ ബിജു ജേക്കബ്, രാമചന്ദ്രന്‍, കെ.പി.അശോകന്‍, ജോയന്റ് സെക്രട്ടറി സി. പി. മുരളി, വിശ്വനാഥന്‍ നായര്‍, ജോയിന്റ് ട്രഷറര്‍ ശിവപ്രസാദ്, കണ്‍വീനര്‍മാരായ കവി രാജ്, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
ബെംഗളൂരു ജാലഹള്ളി ദോസ്തി ഗ്രൗണ്ടില്‍ വച്ച് നടന്ന വാശിയേറിയ മത്സരത്തില്‍ എവര്‍ഷൈന്‍ കൊണ്ടോട്ടി ചാമ്പ്യന്മാരായി. രണ്ടാംസ്ഥാനം ജെആര്‍പി ആഡ് മാസും, മൂന്നാം സ്ഥാനം ബ്രദര്‍സ് പറവൂര്‍ കണ്ണൂരും, നാലാം സ്ഥാനം സുല്‍ത്താന്‍ ബോയ്‌സ് വയനാടും നേടി.
ഒന്നാം സ്ഥാനക്കാര്‍ക്ക് 1,00,000 രൂപയും റോളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയും ട്രോഫിയും, മൂന്നാം സ്ഥാനക്കാര്‍ക്ക് 25,000 രൂപയും ട്രോഫിയും, നാലാം സ്ഥാനക്കാര്‍ക്ക് 10,000 രൂപയും ട്രോഫിയും സമ്മാനമായി നല്‍കി. കേരള സ്റ്റേറ്റ് ടഗ് ഓഫ് വാര്‍ മെമ്പേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വയനാട് ജില്ല കമ്മിറ്റി ആയിരുന്നു വടംവലി മത്സരം നിയന്ത്രിച്ചത്.
SUMMARY: Kerala Samajam Bengaluru North West Tug of War Competition














