ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി നവംബർ 28ന് ഉഡുപ്പിയിലെ പ്രശസ്തമായ ശ്രീകൃഷ്ണ മഠം സന്ദർശിക്കുമെന്ന് ക്ഷേത്ര വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഉച്ചയ്ക്ക് 12നു ക്ഷേത്രദർശനം നടത്തുന്ന പ്രധാനമന്ത്രി, പുത്തിഗെ സന്യാസി ശ്രീസുഗുണേന്ദ്ര തീർഥയുമായി കൂടിക്കാഴ്ച നടത്തും. അന്നു ഗീതാജയന്തി ആഘോഷങ്ങളുടെ ഭാഗമായി ‘ലക്ഷകണ്ഠ ഗീതാപാരായണ സംഗീതോത്സവ’ പരിപാടിയിലും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ യാത്രാ പരിപാടിയും സുരക്ഷാ നടപടികളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
SUMMARY: Prime Minister Narendra Modi to visit Udupi temple on November 28


 
                                    









