തിരുവനന്തപുരം: എറണാകുളത്ത് നിന്ന് അനുവദിച്ച വന്ദേഭാരത് ഉടൻ സർവീസ് ആരംഭിക്കും. ട്രെയിനിന്റെ ഷെഡ്യൂൾ റെയിൽവേ പുറത്തിറക്കി. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സർവീസുണ്ടാകുമെന്നാണ് വിവരം. എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 2.20ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11-ന് കെഎസ്ആർ ബെംഗളൂരുവിലെത്തും. തിരിച്ച്, രാവിലെ 5.10 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50-ന് എറണാകുളത്തെത്തും. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം കൃഷ്ണരാജപുരം എന്നിവടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
.
SUMMARY: Bengaluru-Ernakulam Vande Bharat soon; three stops in Kerala














