ബെംഗളൂരു: വിരാട് വിശ്വകർമ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ ഓണാഘോഷം ‘ഒന്നിച്ചൊരോണം’ ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ ശേഷാദ്രിപുരം എവി വരദാചാർ കലാക്ഷേത്രയിൽ നടക്കും.
വിശ്വകർമ്മ പൂജയോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്നു ശിങ്കാരി മേളം, പുലികളി, ചിത്രരചനാമത്സരം, കുട്ടികളുടെ കലാപരിപാടികൾ, പ്രച്ഛന്നവേഷം, തിരുവാതിരക്കളി, കൈകൊട്ടിക്കളി, സിനിമാറ്റിക് ഡാൻസ്, ലളിതഗാനം എന്നിവ അരങ്ങേറും. സാംസ്കാരിക സമ്മേളനമുണ്ടാകും. ഉന്നതവിജയം നേടിയ കുട്ടികളെ ചടങ്ങില്‍ അനുമോദിക്കും. ഓണസദ്യയുമുണ്ടാകും. അനിൽകുമാർ കരുവാറ്റയുടെ നേതൃത്വത്തിൽ കേരള കലാക്ഷേത്ര അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ സംഗീതം അരങ്ങേറും.
SUMMARY: Onam celebration














