ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. ലണ്ടനില്‍ വെച്ചാണ് 85കാരനായ അദ്ദേഹം അന്തരിച്ചത്. ഹിന്ദുജ കുടുംബത്തിലെ രണ്ടാംതലമുറ അംഗമാണ്. 2023 മെയില്‍ മൂത്ത സഹോദരൻ ശ്രീകാന്ത് അന്തരിച്ചതിനെ തുടർന്നാണ് ഹിന്ദുജ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്.
ഹിന്ദുജ ഗ്രൂപ്പിന് പുറമെ യുകെയിലെ ഹിന്ദുജ ഓട്ടോമോട്ടീവ് ലിമിറ്റഡിന്റെയും ചെയർമാനായിരുന്നു. ബ്രിട്ടനിലെ ഏറ്റവും ധനികരായ വ്യക്തികളാണ് ഗോപിചന്ദ് ഹിന്ദുജയും കുടുംബവും. 1959ലാണ് അദ്ദേഹം കുടുംബസംരംഭത്തില്‍ പ്രവർത്തനം ആരംഭിച്ചത്.
1984ല്‍ ഗള്‍ഫ് ഓയില്‍ ഏറ്റെടുത്തതും 1987ല്‍ അശോക് ലൈലാൻഡിനെ ഏറ്റെടുത്തതും അദ്ദേഹമെടുത്ത സുപ്രധാന തീരുമാനങ്ങളായിരുന്നു. ഇന്ത്യയിലുടനീളം വലിയ ഊർജ ഉത്പാദന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ചുക്കാൻ പിടിച്ചു.
SUMMARY: Hinduja Group Chairman Gopichand P. Hinduja passes away














