ബെംഗളൂരു: ജോലി ചെയ്യുന്ന സ്വന്തം സ്ഥാപനത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളെ വര്‍ഷങ്ങളായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ അധ്യാപകനെതിരെ പോക്‌സോ കേസ്. ചാമരാജനഗര്‍ ജില്ലയിലെ കൊല്ലേഗലിലുള്ള സ്വകാര്യ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സ്‌കൂളിലെ അധ്യാപകന്‍ അവിടെ പഠിക്കുന്ന നിരവധി കുട്ടികളെ വര്‍ഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. പ്രതി ആണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ പീഡിപ്പിച്ചതായാണ് ചാമരാജ്നഗര്‍ എസ്പി ഡോ. ബി.ടി. കവിതയ്ക്ക് ലഭിച്ച പരാതിയില്‍ പറയുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സ്‌കൂള്‍ സന്ദര്‍ശിച്ച് അന്വേഷണം നടത്തി ചില വിദ്യാര്‍ഥികളെ ചോദ്യം ചെയ്തതായി എസ്പി പറഞ്ഞു. തുടക്കത്തില്‍, അവര്‍ക്ക് സാക്ഷികളെയോ തെളിവുകളോ ലഭിച്ചില്ല. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ സ്‌കൂളില്‍ മുമ്പ് പഠിച്ചിരുന്ന ഒരു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി.
അവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍, നിരവധി പെണ്‍കുട്ടികളും അധ്യാപകന്റെ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തെളിഞ്ഞതായി പോലീസ് അറിയിച്ചു. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എസ്പി അറിയിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുമെന്ന് എസ്പി ഡോ. ബി.ടി. കവിത മാധ്യമങ്ങളോട് പ്രതികരിച്ചു.
SUMMARY: POCSO case filed against teacher who abused differently-abled children for years














