ഒലയും ഊബറും മാറിനില്‍ക്കേണ്ടി വരുമോ?… പുത്തന്‍ മോഡല്‍ ടാക്സി സര്‍വീസുമായി ഇന്ത്യ

ന്യൂഡല്‍ഹി: സ്വകാര്യ ടാക്സി കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തികൊണ്ട് ഇന്ത്യയിലെ സഹകരണമേഖലയില്‍ നിന്ന് പുതിയ ചുവടുവെയ്പ്പ് ഉണ്ടായിരിക്കുകയാണ്. ഭാരത് ടാക്സി എന്ന പേരില്‍ പുതിയ ടാക്സി സര്‍വീസിനാണ് സര്‍ക്കാര്‍ നേതൃത്വത്തില്‍ തുടക്കം കുറിച്ചിരിക്കുന്നത്.

കേന്ദ്ര സഹകരണ വകുപ്പും ദേശീയ ഇ -ഗവേണന്‍സ് ഡിവിഷനും ചേര്‍ന്ന് വികസിപ്പിച്ചിരിക്കുന്ന പദ്ധതി ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ഗുണകരമാകുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഒല, ഊബര്‍ തുടങ്ങിയ സ്വകാര്യ ടാക്സി സര്‍വീസുകള്‍ ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്നും ഇതിന് അറുതി വരുത്താനായാണ് സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതിയുമായി രംഗത്ത് വരുന്നതെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഭാരത് ടാക്സിയില്‍ ഡ്രൈവര്‍മാര്‍ പങ്കാളികളും ഓഹരി ഉടമകളുമാണ്. ഇടനിലക്കാരാകുന്ന പ്ലാറ്റ്ഫോമുകളില്ലാതെ, ഓരോ യാത്രയുടെയും കൂലിയുടെ മുഴുവന്‍ തുകയും ഡ്രൈവര്‍മാര്‍ക്ക് ലഭിക്കും. ഡിമാന്‍ഡ് അനുസരിച്ച് അനിയന്ത്രിതമായി യാത്രാക്കൂലി വര്‍ധിക്കില്ലെന്ന് ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുണ്ട്.

യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും കുറഞ്ഞ യാത്രാചെലവും ഭാരത് ടാക്സി ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിജി ലോക്കര്‍, യുഎംഎന്‍ജി എന്നീ സര്‍ക്കാര്‍ പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിച്ചാണ് ഭാരത് ടാക്സി പ്രവര്‍ത്തിക്കുക.
നവംബറില്‍ ഡല്‍ഹിയിലാണ് ഭാരത് ടാക്സിയുടെ ആദ്യ ഘട്ട പ്രവര്‍ത്തനം ആരംഭിക്കുക. 5000 ടാക്സി ഡ്രൈവര്‍മാര്‍ ഇതിനോടകം ഈ പദ്ധതിയില്‍ ചേര്‍ന്ന് കഴിഞ്ഞിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ മുംബൈ, പൂന, ഭോപ്പാല്‍, ലക്നൗ, ജയ്പൂര്‍ തുടങ്ങിയ നഗരങ്ങളിലേക്കെല്ലാം ഈ പദ്ധതി വ്യാപിപ്പിക്കും.
SUMMARY: Bharat Taxi new taxi service app from cooperative sector

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യെലഹങ്കയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ട്രെയിൻ, കെ.എസ്.ആർ.ടി.സി. സർവീസുകൾ ആരംഭിക്കണം: കേരളസമാജം കര്‍ണാടക

ബെംഗളൂരു: ദേവനഹള്ളി മുതൽ ഹെബ്ബാൾ വരെയുള്ള ബെംഗളൂരു വടക്കൻ മേഖലയിൽ താമസിക്കുന്ന...

ആക്രമണ സാധ്യത, കിട്ടുന്ന വിമാനത്തില്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങണം; ഇറാനിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഇറാനില്‍ ആക്രമണ സാധ്യതകള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്മാര്‍ക്കായി സുരക്ഷാ നിര്‍ദേശങ്ങള്‍...

ബെംഗളൂരുവിൽ പിതാവിനെ മകന്‍ ഇരുമ്പ് വടികൊണ്ട് മർദിച്ച് കൊലപ്പെടുത്തി; നേപ്പാൾ സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ അച്ഛനും മകനും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ...

യുക്രെയ്ന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം; മലയാളിയടക്കം 10 നാവികര്‍ കൊല്ലപ്പെട്ടു

കീവ്: യുക്രെയിനിൽ ചരക്കുകപ്പലിന് നേരെയുള്ള റഷ്യയുടെ ആക്രമണത്തിൽ മലയാളിയടക്കം 10 പേർ...

ഉത്തരഹള്ളി കേരളസമാജം ഭാരവാഹികള്‍

ബെംഗളൂരു: ഉത്തരഹള്ളി കേരളസമാജം വാർഷിക  പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളായി ലിജേഷ് ജോസ്...

ആരോഗ്യ മന്ത്രി ജെപി നദ്ദയുമായി കോക്രോച്ച് പാർട്ടി പ്രതിനിധികൾ ചർച്ച നടത്തി

ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിലേർപ്പെട്ട കോക്രോച്ച് പാർട്ടി പ്രതിനിധികള്‍...

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് ക്ഷേത്ര പൂജാരി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ ക്ഷേത്ര പൂജാരി...

Related Articles

Popular Categories