ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രെയിന്‍ സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി വ്യാഴാഴ്ച ട്രയല്‍ റണ്‍ നടത്തി. 8 കോച്ചുകള്‍ ഉള്ള റാക്കാണ് ട്രയല്‍ റണ്‍ നടത്തിയത്. രണ്ട് ലോക്കോ പൈലറ്റുമാർക്ക് പുറമേ നിരീക്ഷകരായി റെയിൽഗതാഗത വിഭാഗം എൻജിനിയർമാരും സാങ്കേതികവിഭാഗം ജീവനക്കാരും ഉണ്ടായിരുന്നു. രാവിലെ പാലക്കാട് ജങ്‌ഷൻ റെയിൽവേസ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലാണ് ട്രെയിന്‍ എത്തിയത്. 10.35-ന് കോയമ്പത്തൂരിൽനിന്ന് പുറപ്പെട്ട് 11.28-ന് വണ്ടി പാലക്കാട്ടെത്തി. 11.30-ന് തൃശ്ശൂരിലേക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് ഒന്നരയോടെ എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലെത്തിയ ട്രെയിൻ രണ്ടരയോടെ തിരികെപ്പോയി.
സമയക്രമം: രാവിലെ 5.10-ന് കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന വണ്ടി ഉച്ചതിരിഞ്ഞ് 1.50-ന് എറണാകുളത്തെത്തും. തിരിച്ച് 2.20-ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് 4.35-ന് പാലക്കാട്ടും രാത്രി 11-ന് ബെംഗളൂരുവിലും എത്തും. ബുധനാഴ്ച സർവീസ് ഉണ്ടാവില്ല. പാലക്കാടിനുപുറമേ തൃശ്ശൂർ, കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം കൃഷ്ണരാജപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.
SUMMARY: Bengaluru-Ernakulam Vande Bharat trial run conducted













