കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ ജാമ്യം. യൂട‍്യൂബ് വിഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന യുവതിയുടെ പരാതിയിലെടുത്ത കേസിലാണ് ജാമ‍്യം ലഭിച്ചിരിക്കുന്നത്.
കേസില്‍ വിചാരണയ്ക്കായി പ്രതി കസ്റ്റഡിയില്‍ തുടരേണ്ട ആവശ‍്യമില്ലെന്ന് കോടതി വ‍്യക്തമാക്കി. അഞ്ച് ഉപാധികള്‍ നല്‍കികൊണ്ടാണ് ജാമ‍്യം നല്‍കിയിരിക്കുന്നത്. ചോദ‍്യം ചെയ്യലിന് നവംബർ 15ന് പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ഹാജരാകാനും യുവതിക്കെതിരായ വിഡിയോ ഏഴു ദിവസത്തിനകം നീക്കം ചെയ്യണമെന്നും കോടതി നിർദേശം നല്‍കി.
SUMMARY: Shajan Skaria granted anticipatory bail in YouTube video defamation case













