‘അവർക്ക് മാനസിക പ്രയാസമുണ്ടാക്കിയതിൽ ഖേദിക്കുന്നു’; ഗൗരി കിഷനോട് മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്

ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക പ്രയാസമുണ്ടാക്കിയതിൽ ഖേദിക്കുന്നു എന്നും കാർത്തിക് പറഞ്ഞു. ദുരുദ്ദേശത്തോടെയല്ല സംസാരിച്ചതെന്നും എന്‍റെ ചോദ്യം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അവർക്ക് വേദനിച്ചെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നുവെന്നും ക്ഷമാപണ വിഡിയോയിലൂടെ കാർത്തിക് പറഞ്ഞു.

‘അദേഴ്‌സ്’ എന്ന സിനിമയുടെ പ്രമോഷന്‍റെ ഭാഗമായ പ്രസ് മീറ്റിനിടെ നടി ഗൗരി കിഷന് ബോഡി ഷെയിമിങ് പരാമരർശം നേരിടേണ്ടി വന്നത്. നടിയെ ശാരീരികമായി അപമാനിക്കുകയും അവരുടെ അന്തസ്സിനെ വ്രണപ്പെടുത്തുകയും ചെയ്യുന്ന ചോദ്യമാണ് കാർത്തിക്കിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇതിനെതിരെ ഗൗരി കിഷൻ ശക്തമായി പ്രതികരിച്ചു.

നടിയുടെ ഭാരം എത്രയാണെന്ന സംവിധായകനോട് യൂട്യൂബർ ചോദിച്ചതോടെയാണ് പ്രശ്നം ആരംഭിച്ചത്. ഗൗരി കാ‌ർത്തികിന് ചുട്ടമറുപടിയും നൽകിയിരുന്നു. എന്നാല്‍ നടി പ്രതികരിച്ചിട്ടും യൂട്യൂബർക്ക് ചോദ്യത്തിലെ പ്രശ്നം മനസിലായിരുന്നില്ല. സാധാരണ എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് താനും ചോദിച്ചതെന്നും അതിൽ തെറ്റില്ലെന്നുമായിരുന്നു വാദം. 32 വർഷമായി താൻ മാധ്യമപ്രവർത്തകമാണെന്നും തമിഴ് ജനതക്ക് എന്താണ് വേണ്ടതെന്ന് തനിക്കറിയാമെന്നും അയാൾ പ്രസ് മീറ്റിൽ പറഞ്ഞു. ഗൗരി മാപ്പ് പറയണമെന്നും പ്രസ് മീറ്റിനിടെ യൂട്യൂബർ ആവശ്യപ്പെട്ടു. നിങ്ങളാണ് മാപ്പ് പറയേണ്ടത് എന്നായിരുന്നു ഗൗരിയുടെ മറുപടി.

ഇതിനുപിന്നാലെ സിനിമാലോകത്ത് നിന്നും സോഷ്യൽ മീഡിയയിൽ നിന്നും താരത്തിന് വലിയ രീതിയിലുളള പിന്തുണയാണ് ലഭിക്കുന്നത്. ഗൗരി കിഷനെ പിന്തുണച്ച്കൊണ്ട് മലയാളം തമിഴ് സിനിമാ രംഗത്ത് നിന്ന് നിരവധി താരങ്ങളാണ് രംഗത്ത് എത്തിയത്. നടിയെ പിന്തുണച്ച് താരസംഘടനയായ ‘അമ്മ’യും ചലച്ചിത്രമേഖലയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സിയും എത്തിയിരുന്നു.

ഇതിനിടയിലാണ് കാർത്തിക് ക്ഷമ ചോദിച്ചുളള വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ നടത്തിയ പത്രസമ്മേളനത്തില്‍ താന്‍ മാപ്പ് പറയില്ലെന്നായിരുന്നു യൂട്യൂബറുടെ നിലപാട്. എന്നാല്‍ സോഷ്യല്‍ മീഡിയയിൽ പ്രതിഷേധങ്ങൾ ശക്തമായതോടെയാണ് കാർത്തിക് ക്ഷമ ചോദിച്ചിരിക്കുന്നത്.
SUMMARY: YouTuber Karthik apologizes to Gauri Kishan

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

ഡൽഹി: കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നില്‍...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വാടക വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ...

‘ഇതാണോ ജനാധിപത്യം?’; ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി വിസ്മയ മോഹൻലാല്‍

ഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങള്‍ക്ക് ആത്മബന്ധവും ഐക്യദാർഢ്യവും പ്രഖ്യാപിച്ച്‌ നടനും...

ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയ നിലയിൽ

ബെംഗളൂരു: മൈസൂരു ഹുൻസൂർ ന്യൂ മാരുതി ലേഔട്ടിൽ ഭാര്യയെയും രണ്ട് മക്കളെയും...

കോട്ടയത്തെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും മരിച്ചു

കോട്ടയം: കോട്ടയം കൂരോപ്പടയില്‍ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം...

നവകേരളയാത്രയിലെ രക്ഷാപ്രവര്‍ത്തനം; എഡിജിപി എം.ആര്‍ അജിത് കുമാര്‍ വിശദീകരണം നല്‍കി

തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാർ പ്രതിഷേധക്കാരെ മർദിച്ച കേസ് അട്ടിമറിക്കാൻ...

പത്തനംതിട്ടയില്‍ മൂന്നു വയസ്സുകാരി ഷോക്കേറ്റ് മരിച്ചു

പത്തനംതിട്ട: റാന്നിയില്‍ മൂന്നു വയസ്സുകാരി ഷോക്കേറ്റു മരിച്ചു. വയലത്തല സ്വദേശികളായ ബിനോയ്-സാന്ദ്ര...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അറസ്റ്റില്‍

ഡല്‍ഹി: തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നാടകീയ രംഗങ്ങള്‍. പ്രധാനമന്ത്രിയുടെ വസതിയിലേക്കു...

Related Articles

Popular Categories