തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായായി ഡിസംബര്‍ 9, 11 തിയ്യതികളില്‍. സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷനാണ് പ്രഖ്യാപനം നടത്തിയത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ 9നാണ് പോളിങ്. ബാക്കിയുള്ള ജില്ലകളില്‍ ഡിസംബര്‍ 11നാണ് പോളിങ്. വേട്ടെണ്ണല്‍ ഡിസംബര്‍ 13നായിരിക്കും.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് മാതൃക പെരുമാറ്റ ചട്ടം നിലവില്‍ വന്നു. അന്തിമ വോട്ടര്‍ പട്ടിക വെള്ളിയാഴ്ച നിലവില്‍ വരും. ആകെ 2, 84, 30, 761 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 2,841 പേര്‍ പ്രവാസി വോട്ടര്‍മാരാണ്. 1200 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. 23,576 വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുക
കേരളത്തില്‍ 941 ഗ്രാമ പഞ്ചായത്തുകളാണുള്ളത്. കോര്‍പറേഷനുകള്‍ ആറെണ്ണമാണ്. നഗരസഭകള്‍ 87 എണ്ണമുണ്ട്. 14 ജില്ലാ പഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളുമുണ്ട്. രാവിലെ ഏഴ് മണിക്ക് പോളിങ് തുടങ്ങും. വൈകീട്ട ആറ് മണിവരെ പോളിങ് തുടരും. എല്ലാ പോളിങ് ബൂത്തിലും അടിസ്ഥാന സൗകര്യം ഒരുക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് തിരച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, എസ്‌എസ്‌എല്‍സി ബുക്ക്, പ്രധാന ബാങ്കുകള്‍ നല്‍കുന്ന ഫോട്ടോ പതിച്ച പാസ്ബുക്കുകള്‍ എന്നിവയെല്ലാം തിരച്ചറിയല്‍ രേഖയായി കണക്കാക്കും.
SUMMARY: Local body elections in the state were held in two phases; on December 9 and 11













