ബെംഗളൂരു: പാതകളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകള്‍ വഴിതിരിച്ച് വിടും.
തിരുവനന്തപുരം നോർത്ത് ബെംഗളൂരു എസ്എംവിടി ഹംസഫർ എക്‌സ്പ്രസ് (16319) : തിരുവനന്തപുരം ഡിവിഷനിൽ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഈ മാസം 22ന് ആലപ്പുഴ വഴി തിരിച്ചുവിടും. ചെങ്ങന്നൂർ, കോട്ടയം എന്നിവ സ്റ്റേഷനുകള്‍ക്ക് പകരം കായംകുളം, ആലപ്പുഴ, എറണാകുളം ജംക്ഷൻ എന്നിവിടങ്ങളിൽ താൽക്കാലിക സ്‌റ്റോപ് അനുവദിച്ചു.
ബെംഗളൂരു-എറണാകുളം ഇൻ്റർസിറ്റി എക്‌സ്‌പ്രസ് (12677): കർമലാരാം-സികൂർ സ്റ്റേഷനുകൾൾക്കിടയിൽ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഈ മാസം 16ന് കെആർ പുരം, തിരുപട്ടൂർ, സേലം വഴി തിരിച്ചുവിടും. കർമലാരാം, ഹൊസൂർ, ധർമപുരി എന്നിവിടങ്ങളിലെ സ്‌റ്റോപ്പുകൾ അന്നേ ദിവസം ഒഴിവാക്കും.
SUMMARY: Two trains bound for Kerala will be diverted













