ഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. എല്‍എൻജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ആളാണ് മരിച്ചത്. അതേസമയം ബോംബ് സ്‌ഫോടനമുണ്ടാക്കിയ കാർ ഓടിച്ചത് ഡോ. ഉമർ മുഹമ്മദാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
ഡിഎൻഎ ടെസ്റ്റിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആക്രമണത്തിന്റെ സൂത്രധാരനും ഉമർ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എൻഐഎ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഫരീദാബാദ് ഭീകര സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
SUMMARY: Delhi blast: One more person undergoing treatment dies













