മുംബൈ: മഹാരാഷ്ട്രയിൽ ട്രക്കുകൾ തമ്മലിടിച്ചുണ്ടായ അപകടത്തിൽ എട്ട്പേർ മരിച്ചു. 15പേർക്ക് പരിക്കേറ്റു. പുണെയിലെ നവലെ ബ്രിഡ്ജ് പ്രദേശത്താണ് അപകടമുണ്ടായത്.
രണ്ട് ട്രക്കുകളുടെയും ഇടയിൽ കാർ കുടുങ്ങിയതാണ് അപകടത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. പ്രദേശത്ത് വലിയ ഗതാഗതക്കുരുക്ക് ഉണ്ടായി. കാർ പൂർണമായും തകർന്നിരുന്നു.
അപകടത്തിൽപ്പെട്ട ഒരു ട്രക്കിന് തീപിടിച്ചു. അഗ്നിശമനസേന എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. . അപകടത്തില്‍പ്പെട്ട് തീപിടിച്ച രണ്ട് ലോറികള്‍ക്കിടയില്‍ കാര്‍ തകര്‍ന്ന് കിടക്കുന്നതിന്‍റെയും ദൃശ്യങ്ങൾ പുറത്തുവന്നു.
JUST IN | As per the preliminary information, at least six to seven persons were killed, and several others were injured and sent to the hospital in an accident that occurred at the Navale Bridge in Maharashtra's Pune district on Thursday, where 20 to 25 vehicles dashed, the… pic.twitter.com/Eg27X6PvxE
— The Hindu (@the_hindu) November 13, 2025
#Pune, Nr. Navale Bridge🚨⚠️
Horrific Incident🚨
News says lorry lost control, rammed multiple vehicles + car crushed b/w 2 lorries. 7 dead, 15 injured…
Lorries brake failed?@DriveSmart_IN @abhi_kulkarni85 @sss3amitg @InfraEye
pic.twitter.com/DvLYhX0S7g— Dave (Road Safety: City & Highways) (@motordave2) November 13, 2025
SUMMARY: Container lorry collides with other vehicles and catches fire in Pune; A tragic end for eight people













