പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നുകൊണ്ടിരിക്കെ എൻഡിഎ 200 സീറ്റുകളില്‍ മുന്നിലെത്തി. ആകെ 243 സീറ്റുകളുള്ള നിയമസഭയില്‍ 200 എണ്ണത്തിലും നിലവില്‍ ബിജെപിയും ജെഡിയുവും ഉള്‍പ്പെട്ട എൻഡിഎയാണ് ലീഡ് ചെയ്യുന്നത്. ബിജെപി 88 സീറ്റിലും ജെഡിയും 82 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
കോണ്‍ഗ്രസ് – ആർജെഡി സഖ്യത്തിന്‍റെ മഹാഗഢ്ബന്ധന് 39 സീറ്റില്‍ മാത്രമാണ് മുന്നേറാൻ സാധിക്കുന്നത്. മറ്റുള്ളവർ 4 സീറ്റിലും ലീഡ് ചെയ്യുന്നു. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വമ്പന്‍ തകര്‍ച്ചയാണ് കോണ്‍ഗ്രസ് നേരിടുന്നത്. ലീഡ് നിലയില്‍ രണ്ടക്കം കടക്കാന്‍ പോലും കോണ്‍ഗ്രസിനായിട്ടില്ല. നിലവില്‍ അഞ്ച് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.
അതിനിടെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലീഡ് നിലയില്‍ കോണ്‍ഗ്രസിനും മുകളിലാണ്. സിപിഐ(എംഎല്‍)എല്‍ ആറ് സീറ്റുകളിലും സിപിഐയും സിപിഎമ്മും ഓരോ സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. ശക്തമായ ആധിപത്യത്തോടെയാണ് ബിഹാറില്‍ എന്‍ഡിഎ സഖ്യം മുന്നേറിക്കൊണ്ടിരിക്കുന്നത്. നിരവധി മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളിലും കരുത്തുറ്റ പ്രകടനമാണ് എന്‍ഡിഎ കാഴ്ചവെക്കുന്നത്.
എന്‍ഡിഎ സംഖ്യം മിന്നും വിജയത്തിലേക്ക് കുതിക്കുമ്പോൾ കരുത്ത് കാണിച്ച് ബിജെപി. ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാനുള്ള ഒരുക്കത്തിലാണ് ബിജെപി. നിലവില്‍ 84 സീറ്റുകളിലാണ് ബിജെപി മുന്നേറ്റം നടത്തുന്നത്. 76 മണ്ഡലങ്ങളിലാണ് ജെഡിയു മുന്നേറ്റം. വലിയ പ്രതീക്ഷകളോടെ എത്തിയ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി ചിത്രത്തിലേ ഇല്ല. ഒരു മണ്ഡലത്തിലും പാര്‍ട്ടി ലീഡ് ചെയ്യുന്നില്ല. ഒവൈസിയുടെ എഐഎംഐഎം മൂന്ന് മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു.
SUMMARY: Bihar election results; NDA ahead in 200 seats













