ബെംഗളൂരു: തണുപ്പിൽ നിന്ന് രക്ഷനേടാൻ മുറിക്കുള്ളിൽ മരക്കരി കത്തിച്ചതിനെത്തുടർന്ന് വിഷപ്പുക ശ്വസിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. കർണാടകയിലെ ബെളഗാവിയിലാണ് സംഭവം. അമൻ നഗർ സ്വദേശികളായ റിഹാൻ (22), മൊഹീൻ (23), സർഫറാസ് (22) എന്നിവരാണ് ശ്വാസംമുട്ടി മരിച്ചത്.
സംഭവസമയത്ത് ഇവർക്കൊപ്പം മുറിയിലുണ്ടായിരുന്ന ഷാനവാസ് (19) നെ വിഷപ്പുക ശ്വസിച്ചതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തണുപ്പകറ്റാനായി മരക്കരി കത്തിച്ചു വെച്ചതിൽ നിന്നുള്ള വിഷവാതകമാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മളമാരുതി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
SUMMARY: Three people died of suffocation after burning charcoal in a cold room













