ഗ്യാസ് വിതരണം നിയന്ത്രിക്കാൻ കേന്ദ്ര ഇടപെടല്‍

ഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് എല്‍പിജി, പ്രകൃതിവാതക വിതരണത്തില്‍ തടസ്സമുണ്ടായ പശ്ചാത്തലത്തില്‍ അവശ്യസാധന നിയമം പ്രാബല്യത്തിലാക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കി. രാജ്യത്തെ ഹോട്ടല്‍ അസോസിയേഷനുകളുടെ നിരന്തരമായ ആവശ്യത്തെത്തുടർന്നാണ് ഗ്യാസ് വിതരണവും ലഭ്യതയും നിയന്ത്രിക്കാൻ സർക്കാർ തീരുമാനിച്ചത്.

ഹോർമുസ് കടലിടുക്ക് വഴിയുള്ള ദ്രവീകൃത പ്രകൃതിവാതക ഇറക്കുമതി തടസ്സപ്പെട്ടതിനാല്‍ വിതരണക്കാർ ‘ഫോഴ്‌സ് മജൂർ’ ക്ലോസ് പ്രയോഗിച്ച സാഹചര്യം കണക്കിലെടുത്താണ് ഈ അടിയന്തര നടപടി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും അവ കൃത്യമായി വിതരണം ചെയ്യാനും റിഫൈനറികള്‍ക്കും പെട്രോകെമിക്കല്‍ യൂണിറ്റുകള്‍ക്കും സർക്കാർ നിർദ്ദേശം നല്‍കി.

പുതിയ ഉത്തരവ് പ്രകാരം ഗാർഹിക ആവശ്യത്തിനുള്ള പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ്, വാഹനങ്ങള്‍ക്കുള്ള സിഎൻജി, എല്‍പിജി ഉത്പാദനം എന്നിവയ്ക്ക് മുൻഗണന നല്‍കും. ഈ മേഖലകള്‍ക്ക് കഴിഞ്ഞ ആറുമാസത്തെ ശരാശരി ഉപഭോഗത്തിന്റെ നൂറ് ശതമാനം വാതകവും ലഭ്യമാക്കുമെന്ന് ഉറപ്പാക്കും.

എന്നാല്‍ വളം നിർമ്മാണ ശാലകള്‍ക്ക് കഴിഞ്ഞ ആറുമാസത്തെ ശരാശരിയുടെ 70 ശതമാനവും, തേയില വ്യവസായം ഉള്‍പ്പെടെയുള്ള മറ്റ് വ്യവസായങ്ങള്‍ക്ക് 80 ശതമാനവും വാതകം മാത്രമേ ലഭ്യമാകൂ. എല്‍എൻജി വിതരണത്തിലെ കുറവ് പരിഹരിക്കാൻ റിഫൈനറികള്‍ക്കുള്ള ഗ്യാസ് വിഹിതം 65 ശതമാനമായി കുറയ്ക്കാനും ഓയില്‍ റിഫൈനിംഗ് കമ്പനികളോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

SUMMARY: Central intervention to control gas supply

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉപഭോക്താക്കൾ ശ്രദ്ധിക്കുക!; ബാങ്ക് പണിമുടക്ക് നാളെ; തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ഇടപാടുകള്‍ തടസ്സപ്പെടും

ന്യൂഡൽഹി: ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗം പരാജയപ്പെട്ടതോടെ പണിമുടക്കുമായി ബാങ്ക്...

ഡബ്ല്യുഎംഎസ്‌സി ഓണാഘോഷ ബ്രോഷർ പ്രകാശനം ചെയ്തു

ബെംഗളൂരു: വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ് (ഡബ്ല്യുഎംഎസ്‌സി) സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ...

ഗണേശ ചതുർഥി; മാർഗനിർദേശങ്ങൾ പുറത്തിറക്കി, പി.ഒ.പി., തെർമോകോൾ, രാസനിറങ്ങൾക്ക് വിലക്ക്

ബെംഗളൂരു: ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് മുന്നോടിയായി ബെംഗളൂരുവിൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി...

കർണാടകയിൽ 37 വർഷത്തിന് ശേഷം വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ്

ബെംഗളൂരു: 37 വർഷമായി നിലനിന്നിരുന്ന വിലക്ക് നീക്കി കർണാടകയിലെ കോളേജുകളിലും സർവകലാശാലകളിലും...

ബ്രിഗേഡ് എൽഡൊറാഡോ ഓണാഘോഷം; വനിതകളുടെ മെഗാ തിരുവാതിര ശ്രദ്ധേയമായി

ബെംഗളൂരു: ബ്രിഗേഡ് എൽഡൊറാഡോ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ആരംഭം 2026’...

ചൈനയില്‍ ലൈബീരിയൻ ചരക്കുകപ്പലിന് തീപിടിച്ചു: 25 പേര്‍ക്ക് ദാരുണാന്ത്യം, അപകടം അറ്റകുറ്റപ്പണിക്കിടെ

ബീജിങ്: ചൈനയിലെ തുറമുഖത്ത് അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന വിദേശ ചരക്കുകപ്പലിൽ വൻ തീപിടിത്തം....

ബ്രിക്‌സ് ഉച്ചകോടി: ഷി ജിൻപിങ് ശനിയാഴ്ച ഇന്ത്യയിലെത്തും; സന്ദർശനം 7 വർഷത്തിനു ശേഷം

ന്യൂഡൽഹി: ഡൽഹി വേദിയാകുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്‍റ് ഷി...

Related Articles

Popular Categories