ബെംഗളൂരു: തൃശൂർ സ്വദേശിയെ ബെംഗളൂരുവിൽ മരിച്ചനിലയിൽ കണ്ടെത്തി. ഞമനേങ്ങാട് തണ്ടേങ്ങാട്ടിൽ ദിലീപിന്റെയും സിന്ധുവിന്റെയും മകൻ ദിൽജിത്ത് (27) ആണ് മരിച്ചത്. ബെംഗളൂരുവിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഞായാറാഴ്ച രാത്രി താമസസ്ഥലത്ത് നിന്ന് നാട്ടിലേക്ക് എന്നു പറഞ്ഞ് ഇറങ്ങിയ ദിൽജിത്തിനെ പിറ്റേ ദിവസം രാവിലെ എയർപോർട്ട് റോഡിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംസ്കാരം ഇന്ന് 10ന് കോട്ടപ്പടി ശ്മശാനത്തിൽ നടക്കും.
SUMMARY: Malayali youth found dead in Bengaluru
മലയാളി യുവാവിനെ ബെംഗളൂരുവിൽ മരിച്ചനിലയിൽ കണ്ടെത്തി
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















